February 28, 2024

‘ഞാൻ പ്രകാശനിലെ ടീന മോളാണോ ഇത്!! പുത്തൻ ലുക്കിൽ ഞെട്ടിച്ച് ദേവിക സഞ്ജയ്..’ – വീഡിയോ വൈറൽ

ബാലതാരമായി അഭിനയിച്ച ശേഷം സിനിമയിൽ നായികയായി മാറുന്ന ഒരുപാട് താരങ്ങളുണ്ടായിട്ടുണ്ട്. ചിലർ വളരെ ചെറിയ പ്രായത്തിൽ തന്നെ ബാലതാരമായി അഭിനയിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ അങ്ങനെ അഭിനയിച്ച് ഒരു ബ്രേക്ക് ഇട്ട ശേഷമാണ് തിരിച്ചുവരുന്നത്. 13-15 വയസ്സിലൊക്കെ ഫിലിം എത്തി 15-16 വയസ്സാകുമ്പോൾ തന്നെ നായിക വേഷങ്ങളിൽ അഭിനയിക്കാറുണ്ട്.

ഫഹദ് ഫാസിലും സത്യൻ അന്തിക്കാടും ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഒന്നിച്ച ചിത്രമാണ് ഞാൻ പ്രകാശൻ. അതിൽ ബാലതാരമായി അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ മുഖമാണ് ദേവിക സഞ്ജയുടെ. ആകെ ആ ചിത്രത്തിൽ മാത്രമാണ് ദേവിക അഭിനയിച്ചിട്ടുള്ളത്. പക്ഷേ ആ സിനിമയിലെ പ്രകടനത്തിലൂടെ ദേവിക മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കി.

ടീനമോൾ എന്ന കഥാപാത്രമാണ് ആ സിനിമയിൽ ദേവിക അവതരിപ്പിച്ചത്. ഒരു അസുഖമുള്ള കുട്ടിയുടെ റോളായിരുന്നു അത്. ക്ലൈമാക്സിന് തൊട്ടുമുമ്പ് മരണത്തിന് കീഴടങ്ങുന്ന ടീനമോളെ കുറച്ച് നല്ല നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരാളായിട്ടാണ് ഫഹദ് അഭിനയിക്കുന്നത്. ദേവികയുടെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും താരത്തിന് ലഭിച്ചു.

മറ്റുള്ളവരെ പോലെ ദേവികയുടെ സോഷ്യൽ മീഡിയയിൽ സജീവമാണ്. നായികയായി തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാംഗ്ലൂരിൽ ഒരു കോളേജ് വിദ്യാർത്ഥിനിയാണ് ദേവിക. ഇപ്പോഴിതാ ബാംഗ്ലൂരിലെ ഒരു മെട്രോ സ്റ്റേഷനിൽ പുത്തൻ സ്റ്റൈലിഷ് ലുക്കിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ദേവിക. ആളാകെ മാറിപ്പോയെന്നാണ് ആരാധകർ പറയുന്നത്.