വിനായകൻ നായകനായ തൊട്ടപ്പൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ബാലതാരമാണ് ദേവനന്ദ. അതിന് ശേഷം മിന്നൽ മുരളി, മൈ സാന്റാ, ആറാട്ട്, ഹെവൻ, സൈമൺ ഡാനിയേൽ, ദി ടീച്ചർ തുടങ്ങിയ സിനിമകളിൽ വേഷം ചെയ്തു. അതിന് ശേഷമാണ് ദേവനന്ദയുടെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രത്തിൽ അഭിനയിച്ചത്. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന ചിത്രത്തിലൂടെയാണ് അത്.
കല്യാണി എന്ന കുട്ടി കഥാപാത്രമായി മികച്ച പ്രകടനമാണ് ദേവനന്ദ കാഴ്ചവച്ചിട്ടുളളത്. ആ സിനിമയ്ക്ക് ശേഷം ദേവാനന്ദയ്ക്ക് ഒരുപാട് പ്രേക്ഷകരെ ആരാധകരായി ലഭിച്ചു. അമ്മമാരുടെയും അച്ചന്മാരുടെയും കുട്ടികളുടെയും എല്ലാവരുടെയും ഇഷ്ടപ്പെട്ട ബാലതാരമായി ആ ഒറ്റ ചിത്രത്തിലൂടെ ദേവാനന്ദയ്ക്ക് സാധിച്ചു. ആ സിനിമയ്ക്ക് ശേഷം ദേവാനന്ദയ്ക്ക് കൂടുതൽ അവസരങ്ങളും സിനിമയിൽ നിന്ന് ലഭിച്ചു.
സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ദേവ നന്ദയ്ക്ക് ആ ചിത്രത്തിലൂടെ നേടിയെടുക്കാൻ സാധിച്ചു. ഇത് കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളമുളള ക്ഷേത്രങ്ങളിൽ മുഖ്യാതിഥിയായി ദേവനന്ദ ഉത്സവങ്ങളിലും മറ്റു പരിപാടികളിലുമെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ടായിരുന്നു. അതുവഴിയും ചെറിയ പ്രായത്തിൽ തന്നെ ദേവനന്ദ വരുമാനം കണ്ടെത്തിയിരുന്നു.
ഇപ്പോഴിതാ സ്കൂളിൽ പഠിക്കുന്ന ദേവനന്ദ മറ്റൊരു വാർഷിക പരീക്ഷയ്ക്ക് തയാറെടുക്കുകയാണ്. ഈ വിവരംട് തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “പരീക്ഷാ ദിനങ്ങൾ, തിരികെ സ്കൂളിലേക്ക്..”, എന്ന ക്യാപ്ഷനോടെ സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രങ്ങൾ ദേവനന്ദ പങ്കുവെച്ചു. ആരാധകർ ദേവാനന്ദയ്ക്ക് പരീക്ഷയ്ക്ക് വേണ്ടി വിജയാശംസകളും നേരുക ഉണ്ടായി. സ്കൂളിലൊക്കെ പോകാറുണ്ടോ എന്നും ഒരാൾ ചോദിച്ചിട്ടുണ്ട്.