മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തുന്ന ഒരുപാട് താരങ്ങളുണ്ട്. സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് വിജയിയായി ശേഷമാണ് ഇതിൽ പലർക്കും സിനിമയിലേക്കുള്ള പ്രവേശനം സഫലമായത്. 2012 മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2014 മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത് ഫൈനലിസ്റ്റാവുകയും ചെയ്ത ശേഷം, സിനിമയിലേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി.
ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ചില പുതുമുഖ നടിമാരിൽ ഒരാളാണ് ദീപ്തിയും. ലാൽ ജോസിന്റെ നീന എന്ന സിനിമയിലാണ് ദീപ്തി ആദ്യമായി അഭിനയിക്കുന്നത്. അതിൽ ഒരു ടോം ബോയ് കഥാപാത്രത്തെയാണ് ദീപ്തി അവതരിപ്പിച്ചത്. അതിന് ശേഷം കന്നടയിൽ ഒരു സിനിമ ചെയ്ത ശേഷം ദീപ്തി മലയാളത്തിൽ മഹാനടനായ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ അഭിനയിച്ചു.
സോളോ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം, പത്തൊൻപതാം നൂറ്റാണ്ട്, ഒറ്റ് തുടങ്ങിയ മലയാള സിനിമകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്- അൽഫോൺസ് പുത്രൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗോൾഡാണ് അവസാനമായി ദീപ്തിയുടെ റിലീസ് ചെയ്തത്. മോഡലിംഗ് രംഗത്ത് നിന്നും വന്നതുകൊണ്ട് തന്നെ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട് ദീപ്തി. ഈ കഴിഞ്ഞ ദിവസം അത്തരത്തിൽ ഒന്ന് ചെയ്തിരുന്നു.
വർക്കല ബീച്ചിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. കൃഷ്ണ വിശ്വത്തിന്റെ സ്റ്റൈലിങ്ങിൽ വാർപ് സ്റ്റോറിസിന്റെ ഔട്ട് ഫിറ്റാണ് ദീപ്തി ധരിച്ചിരിക്കുന്നത്. അനന്ദു കൈപ്പള്ളിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എന്തൊരു ഹോട്ടാണ് ദീപ്തിയെ ഈ വേഷത്തിൽ കാണാൻ എന്ന് ആരാധകർ പറയുന്നു. ഓറഞ്ച് നിറത്തിലെ ഔട്ട് ഫിറ്റായതുകൊണ്ട് ചിലർ ഇതൊക്കെ ബഹിഷ്കരിക്കാൻ ആളുകൾ വരുമെന്നും കമന്റ് ഇട്ടിട്ടുണ്ട്.