February 26, 2024

‘യാ മോനെ!! ഹോട്ട് സ്വാഗ് ലുക്കിൽ നടി ദീപ്തി സതി, അന്തം വിട്ട് ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

മോഡൽ രംഗത്ത് കഴിവ് തെളിയിച്ച ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി. 2012-ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട 2014-ൽ മിസ് ഇന്ത്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആവുകയും ചെയ്ത ഒരാളാണ് ദീപ്തി. പിന്നീട് പരസ്യചിത്രങ്ങളിൽ അഭിനയിച്ച ദീപ്തി ലാൽ ജോസിന്റെ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. ആദ്യ സിനിമയിൽ തന്നെ ഒരു ടോം ബോയ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

സിനിമ ചെയ്യുമ്പോഴും ദീപ്തി മോഡലിംഗും ചെയ്യാറുണ്ട്. പലപ്പോഴും ദീപ്തി ചെയ്യുന്ന മോഡൽ ഷൂട്ടുകൾ ആരാധകരെ പോലും ഞെട്ടിപ്പിക്കുന്നതാണ്. മലയാളി ആണെങ്കിലും ദീപ്തി ജനിച്ചുവളർന്നതെല്ലാം മുംബൈയിലാണ്. അതുകൊണ്ട് തന്നെ പൊതുവേ മോഡേണായി കാണുന്ന ഒരാളാണ് ദീപ്തി. ഗ്ലാമറസായി ഫോട്ടോസ് വരുമ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പെട്ടന്ന് തന്നെ ഇടംപിടിക്കാറുണ്ട്.

പുതിയ ഷൂട്ടിലെ ചിത്രങ്ങളും ആ മാറ്റം വന്നിട്ടില്ല. അദ്വൈത് വൈദ്യയുടെ ഫോട്ടോ സീരിസിലെ ചിത്രങ്ങളാണ് ദീപ്തി പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ജീൻസും മിനി ടോപ്പ് ഡ്രെസ്സും ധരിച്ച് ഈ തവണയും ഹോട്ട് ലുക്കിൽ തന്നെയാണ് ദീപ്തി ഷൂട്ട് ചെയ്തിരിക്കുന്നത്. ഈ തവണയും ദീപ്തി ആരാധകരെ നിരാശയാക്കിയില്ല. അവരിൽ നിന്ന് കിടിലം അഭിപ്രായങ്ങളാണ് കമന്റിലൂടെ ലഭിച്ചത്.

നല്ലയൊരു നർത്തകി കൂടിയാണ് ദീപ്തി. സിനിമകളിലും ദീപ്തി അത് തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രമാണ് ദീപ്തിയുടെ അവസാനം പുറത്തിറങ്ങിയത്. ചെറിയ റോളാണെങ്കിൽ കൂടിയും ഹിറ്റായ അതിലെ ഒരു ഗാനത്തിൽ ദീപ്തി ചുവടുവച്ചിട്ടുണ്ടായിരുന്നു. ഒറ്റ എന്ന സിനിമയിലും ദീപ്തി ഒരു ഫാസ്റ്റ് നമ്പർ ഡാൻസും ചെയ്തിട്ടുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലും ദീപ്തി ഒരു ശ്രദ്ധനേടുന്ന കഥാപാത്രം ചെയ്തിരുന്നു.