മോഡലിംഗ് മേഖലയിൽ നിന്ന് അഭിനയ രംഗത്തേക്ക് വരുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ അന്യഭാഷാ നടിമാർ പോലും മലയാള സിനിമയിൽ കഴിവ് തെളിയിക്കാനും സാധിച്ചിട്ടുണ്ട്. മലയാളി ആണെങ്കിൽ കൂടിയും മുംബൈയിൽ ജനിച്ച് വളർന്ന മോഡലിംഗ് മേഖലയിൽ നിന്നും അഭിനയത്തിലേക്ക് വന്ന ഒരാളാണ് നടി ദീപ്തി സതി.
2012 മിസ് കേരള പട്ടം കരസ്ഥമാക്കിയ ദീപ്തി വീണ്ടും മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. മിസ് ഇന്ത്യ 2014 മത്സരത്തിൽ ദീപ്തി മിസ് ടാലന്റഡും, മിസ് അയേൺ മൈഡിനും സ്വന്തമാക്കിയിരുന്നു. ഇത് കൂടാതെ മൂന്നാമത്തെ വയസ്സ് മുതൽ നൃത്തം പഠിക്കുന്ന ഒരാളാണ് ദീപ്തി. കതക്, ഭരതനാട്യം എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുള്ള ദീപ്തി വെസ്റ്റേൺ ഡാൻസിലും പുലിയാണ്.
ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ദീപ്തി സിനിമ കരിയറിന് തുടക്കം കുറിച്ചത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ദീപ്തിയുടെ ടോം ബോയ് ടൈപ്പ് കഥാപാത്രം ശ്രദ്ധനേടിയിരുന്നു. പുള്ളിക്കാരൻ സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടാണ് അടുത്ത സിനിമ.
അതിന് ശേഷം അൽഫോൺസ് പുത്രന്റെ അടുത്ത ചിത്രമായ ഗോൾഡും ഇറങ്ങാനുണ്ട്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് അല്ലെങ്കിൽ സിനിമയിലേക്ക് എന്നൊക്ക നമ്മൾ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ അടുക്കളയിൽ വച്ച് ഒരു കിടിലം ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് ദീപ്തി. ക്ലിന്റ് സോമൻ എടുത്ത ചിത്രങ്ങളിൽ ദീപ്തി ഷോർട്സും ഓപ്പൺ ബനിയനുമാണ് ധരിച്ചിരുന്നത്. കലക്കനായിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.