November 29, 2023

‘കടൽ തീരത്ത് മഞ്ഞ ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ നടി ദീപ്തി സതി, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ദീപ്തി സതി. ടോം ബോയ് കഥാപാത്രമായി പ്രേക്ഷകർക്ക് ഇടയിലേക്ക് വന്ന ദീപ്തിയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. നീന, നളിനി എന്ന കഥാപാത്രങ്ങളായി ദീപ്തിയും ആൻ അഗസ്റ്റിനും അഭിനയിച്ച സിനിമ ക്രിട്ടിക് പ്രശംസ നേടിയിരുന്നു. ദീപ്തിയ്ക്ക് അതിന് ശേഷം ധാരാളം അവസരങ്ങളും ലഭിച്ചു.

നീനയ്ക്ക് ശേഷം കന്നഡയിലും തെലുങ്കിലും ഒരേപോലെ ഇറങ്ങിയ ജാഗുവർ എന്ന സിനിമയിലാണ് ദീപ്തി അഭിനയിച്ചത്. പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ട് മലയാളത്തിലേക്ക് തിരിച്ചെത്തിയ ദീപ്തി മലയാളത്തിലാണ് കൂടുതൽ സിനിമകൾ ചെയ്തിട്ടുള്ളത്. മോഡലിംഗ് രംഗത്ത് സജീവമായി നിന്ന സമയത്താണ് ദീപ്തിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

മിസ് കേരള 2012 ആയും ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ് ആയും ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലവകുശ, ഡ്രൈവിംഗ് ലൈസെൻസ്, ലളിതം സുന്ദരം തുടങ്ങിയ സിനിമകളിൽ ദീപ്തി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടാണ് ദീപ്തിയുടെ അവസാനമായി പുറത്തിറങ്ങിയത്. പൃഥ്വിരാജ് ചിത്രമായ ഗോൾഡാണ് അടുത്തതായി ഇറങ്ങാനുള്ളത്.

അംബിക സിംഗ് ദാബിയുടെ ഇൻഫൈൻ ലൈൻ എന്ന ക്ലോത്തിങ് ബ്രാൻഡിന് വേണ്ടി മഞ്ഞ ലെഹങ്കയിൽ ദീപ്തി ചെയ്ത മനോഹരമായ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഔർ കടൽ തീരത്ത് വച്ചാണ് ഷൂട്ട് എടുത്തിരിക്കുന്നത്. ജിക്സൺ ഫ്രാൻസിസ് എന്നാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ടച്ച് ബൈ സിരേയാണ് ദീപ്തിയ്ക്ക് ഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ട് എന്നാണ് ആരാധകർ കമന്റ് ചെയ്തത്.