December 11, 2023

‘നീല ജീൻസ് ഷോർട്സിൽ ഹോട്ട് ലുക്കിൽ നടി ദീപ്തി സതി, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജനിച്ച് വളർന്ന് പിന്നീട് വർഷങ്ങൾക്ക് ശേഷം കേരളത്തിലേക്ക് എത്തുന്ന ഒരുപാട് പേരുണ്ട്. സിനിമ മേഖലയിലും ഇത്തരത്തിൽ ധാരാളം പേരുണ്ട്. ജനിച്ചതും വളർന്നതുമെല്ലാം മറ്റ് ഒരിടത്താണെങ്കിൽ കൂടിയും മലയാളിയായ താരങ്ങൾ നമ്മുക്കുണ്ട്. അത്തരത്തിൽ ഒരാളാണ് നടി ദീപ്തി സതി. ദീപ്തി പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

ദീപ്തിയുടെ അമ്മ മലയാളിയും അച്ഛൻ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ സ്വദേശിയുമാണ്. 2012-ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി പിന്നീട് 2014-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ലാൽ ജോസ് ആണ് ദീപ്തിയെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്. ആദ്യ സിനിമയിൽ തന്നെ ഒരു ടോം ബോയ് കഥാപാത്രത്തെയാണ് ദീപ്തി സതി അവതരിപ്പിച്ചത്.

നീനയായിരുന്നു ദീപ്തിയുടെ ആദ്യ സിനിമ. ആൻ അഗസ്റ്റിൻ ഒപ്പമുള്ള വേഷമായിരുന്നു അത്. അത് കഴിഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിൽ അഭിനയിച്ചു. ഇതിനിടയിൽ കന്നഡയിൽ ഒരു സിനിമ ചെയ്തിരുന്നു. സോളോ, ഡ്രൈവിംഗ് ലൈസൻസ്, ലവകുശ, ലളിതം സുന്ദരം തുടങ്ങിയ സിനിമകളാണ് അതിന് ശേഷം ദീപ്തി ചെയ്തത്. തമിഴിലും ഒരു സിനിമ ചെയ്തിട്ടുണ്ട് താരം.

വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിലാണ് ഏറ്റവും ഒടുവിലായി ദീപ്തി അഭിനയിച്ചത്. ദീപ്തി നീല ജീൻസ് ഷോർട്സ് ധരിച്ച് ചെയ്ത ഒരു കിടിലം ഷൂട്ടാണ് ശ്രദ്ധേയമാവുന്നത്. തറയിൽ ഇരുന്ന് ചെയ്ത ആ ഷൂട്ടിലെ ചിത്രങ്ങൾ എടുത്തത് അനന്ദു കൈപ്പള്ളിയാണ്. മികച്ച അഭിപ്രായമാണ് ഷൂട്ടിന് ലഭിച്ചത്. പൃഥ്വിരാജ്, അൽഫോൺസ് പുത്രേൻ, നയൻ‌താര ഒന്നിക്കുന്ന ഗോൾഡാണ് അടുത്ത ദീപ്തിയുടെ ചിത്രം.