December 11, 2023

‘ബർത്ത് ഡേ വീക്കെൻഡ്!! ജന്മദിനം റിസോർട്ടിൽ ആഘോഷിച്ച് നടി ദീപ്തി സതി..’ – വീഡിയോ കാണാം

നീന എന്ന ലാൽ ജോസ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ദീപ്തി സതി. അതിന് മുമ്പ് മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്ന ദീപ്തി, ധാരാളം ബ്യൂട്ടി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2012-ൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട ദീപ്തി മലയാളി ആണെങ്കിൽ കൂടിയും ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്. മിസ് ഇന്ത്യ 2014 മത്സരിച്ച ദീപ്തി അതിന്റെ ഫൈനലിസ്റ്റിൽ ഇടംപിടിച്ചിരുന്നു.

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ദീപ്തി, ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യാറുള്ളത് മലയാളികൾ പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അഞ്ചവിയോ എന്ന റിസോർട്ടിലാണ് ദീപ്തി തന്റെ ജന്മദിനം വാരാന്ത്യ അവധി സന്തോഷകരമാക്കി മാറ്റിയത്.

സുഹൃത്തിനൊപ്പമുള്ള റിസോർട്ടിലെ നിമിഷങ്ങളും വീഡിയോയിലുണ്ട്. ഇത് കൂടാതെ ബി.ക്കിനിയിൽ റിസോർട്ടിലെ പൂ.ളിലെ വെള്ളത്തിൽ ഇരിക്കുന്നതിന്റെ വീഡിയോയും കേക്ക് മുറിക്കുന്നതിന്റെയും ഒക്കെ വീഡിയോ ദീപ്തി സതി പങ്കുവച്ചിട്ടുമുണ്ട്. റിസോർട്ടിലുള്ളവർക്ക് താരം ഈ നിമിഷങ്ങൾക്ക് നന്ദി പറയുകയും ചെയ്തിരുന്നു. നിരവധി പേരാണ് ദീപ്തിയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ ഒറ്റ്, പൃഥ്വിരാജ് നായകനായ ഗോൾഡ് എന്നീ സിനിമകളിലാണ് ദീപ്തി അവസാനമായി അഭിനയിച്ചത്. ഒറ്റിൽ ഒരു ഗാനരംഗത്തിലാണ് ദീപ്തി അഭിനയിച്ചതെങ്കിൽ ഗോൾഡിൽ ഒരു അതിഥി റോളിലാണ് ദീപ്തി തിളങ്ങിയത്. വിനയന്റെ പത്തൊൻപതാം നൂറ്റാണ്ടിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ദീപ്തി ചെയ്തിരുന്നു. നല്ലയൊരു നർത്തകി കൂടിയാണ് ദീപ്തി സതി.

View this post on Instagram

A post shared by Mallu Actress (@kerala_girlz)