മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 600-ൽ അധികം സിനിമകളിൽ ഇതിനോടകം പാടി കഴിഞ്ഞ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ ഒരാളാണ് വിധു പ്രതാപ്. നിറത്തിലെ ശുക്രിയ എന്ന പാട്ടാണ് പ്രേക്ഷകർക്ക് ഇടയിൽ വിധുവിനെ കൂടുതൽ പ്രിയങ്കരനാക്കിയത്. മികച്ച ഗായകനായുള്ള കേരള സംസ്ഥാന അവാർഡിനും ഒരിക്കൽ അർഹനായിട്ടുള്ള വിധു, നിരവധി സൂപ്പർഹിറ്റ് പാട്ടുകൾ പാടിയിട്ടുണ്ട്.
ടെലിവിഷൻ അവതാരകയും നടിയുമായ ദീപ്തി പ്രസാദിനെയാണ് താരം വിവാഹം ചെയ്തത്. 2008-ലായിരുന്നു ഇവരുടെയും വിവാഹം. ഇരുവർക്കും ഇതുവരെ കുട്ടികൾ ഇല്ലെങ്കിലും ജീവിതം വളരെ സന്തോഷത്തോടെ തന്നെയാണ് ഇരുവരും ജീവിക്കുന്നത്. വിധു നിരവധി ടെലിവിഷൻ മ്യൂസിക് റിയാലിറ്റി ഷോകളിൽ വിധികർത്താവായി തിളങ്ങിയപ്പോൾ ദീപ്തിയും അവതാരകയായി സജീവമായി നിന്നിരുന്നു.
ഇരുവരും ഒരുമിച്ച് യൂട്യൂബിൽ ഒരു ചാനൽ ആരംഭിച്ചിട്ടുമുണ്ട്. അതിൽ രസകരമായ വീഡിയോസും സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ദീപ്തി ചിരിക്കുടുക്ക എന്ന മലയാള സിനിമയിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു പ്രൊഫഷണൽ ക്ലാസിക്കൽ ഡാൻസർ കൂടിയാണ് ദീപ്തി. ഇടയ്ക്ക് മോഡലിംഗും ചെയ്യാറുണ്ട് ദീപ്തി. ഇൻസ്റ്റാഗ്രാമിൽ രണ്ട് ലക്ഷത്തിന് അടുത്ത് ആരാധകരുമുണ്ട്.
ഇപ്പോഴിതാ സാരിയിലുള്ള ദീപ്തിയുടെ ഒരു ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. പച്ച നിറത്തിലെ സാരി ധരിച്ച് അതിസുന്ദരിയായിട്ടാണ് ദീപ്തിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ പ്രസീദ് പ്രമേഷാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ശ്രുതി വിജയനാണ് ദീപ്തിയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ആൽഡ ഡിസൈനറിന്റെ സാരിയാണ് ദീപ്തി ധരിച്ചിരിക്കുന്നത്.