February 29, 2024

‘കടൽ തീരത്ത് പാറിപ്പറന്ന് ഹോമിലെ നായിക!! ഹോട്ട് ലുക്കിൽ നടി ദീപ തോമസ്..’ – വീഡിയോ കാണാം

നിരവധി യുവ കലാകാരന്മാരെ മലയാളികൾക്ക് പ്രിയങ്കരാക്കി മാറ്റിയ വീഡിയോ പ്രൊഡക്ഷൻ ടീമാണ് കരിക്ക്. കരിക്കിന്റെ വീഡിയോസിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയയിൽ ഇവർക്കൊക്കെ ആരാധകരുമുണ്ട്. അഭിനേതാക്കളിൽ നടിമാരുമുണ്ട്. കരിക്കിന്റെ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരീസിലൂടെ സുപരിചിതയായ താരമാണ് നടി ദീപ തോമസ്.

ദീപയെ മലയാളികൾ ഒന്നടങ്കം അറിയുന്നത് റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന ചിത്രത്തിലൂടെയാണ്. അതിൽ നായികയായിട്ടാണ് ദീപ അഭിനയിച്ചത്. ആ സിനിമയിലെ കഥാപാത്രം അവതരിപ്പിച്ചോടെ ഒരുപാട് പേരുടെ മനസ്സിൽ കയറിക്കൂടാൻ താരത്തിന് സാധിച്ചു. അതിന് മുമ്പും ചില സിനിമകളിൽ ദീപ അഭിനയിച്ചിട്ടുണ്ട്. അതിലൊക്കെ ചെറിയ വേഷങ്ങളാണ് ദീപ ചെയ്തിരുന്നത്.

ആഷിഖ് അബുവിന്റെ വൈറസ്, ജിസ് ജോയിയുടെ മോഹൻകുമാർ ഫാൻസ്‌ എന്നീ സിനിമകളിലും ദീപ അഭിനയിച്ചിട്ടുണ്ട്. അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സുലേഖ മൻസിലാണ് ഇനി ഇറങ്ങാനുള്ള ദീപയുടെ ചിത്രം. പെരുനാൾ റിലീസായിട്ട് ആ ചിത്രം അടുത്ത് തന്നെയിറങ്ങും. സിനിമകൾ കൂടാതെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലുമൊക്കെ ദീപ പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദീപ യാത്ര പോകാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണെന്ന് പോസ്റ്റുകൾ കണ്ടാൽ മനസ്സിലാകും. ഈ അടുത്തിടെ ഒരു കടൽ തീരത്ത് ഗ്ലാമറസ് ലുക്കിൽ തിരമാലകൾ തൊട്ടുതലോടി നടക്കുന്ന ഒരു വീഡിയോ ദീപ തോമസ് പങ്കുവച്ചിരുന്നു. കടൽ തീരത്ത് നിങ്ങൾ കൂടുതൽ ഹോട്ടായി തോന്നുന്നുവെന്ന് ആരാധകരിൽ ചിലർ വീഡിയോയുടെ താഴെ കമന്റും ഇട്ടിട്ടുണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)