കരിക്കിന്റെ റോക്ക് പേപ്പർ സിസേഴ്സ് എന്ന വെബ് സീരിസിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി ദീപ തോമസ്. കരിക്കിന്റെ വെബ് സീരീസുകൾക്ക് പൊതുവേ മികച്ച പിന്തുണ ലഭിക്കാറുണ്ട്. ഇതിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചതെല്ലാം പെൺകുട്ടികൾ ആയിരുന്നു. അതുകൊണ്ട് തന്നെ ഏറെ ആരാധകരെയും അതിൽ അഭിനയിച്ച താരങ്ങൾക്ക് കിട്ടി. ആ കൂട്ടത്തിൽ കൂടുതൽ തിളങ്ങിയ ദീപ ആയിരുന്നു.
ദീപയ്ക്ക് അതിന് ശേഷം സിനിമകളിലും അവസരങ്ങൾ ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ ദീപ അഭിനയിച്ചിരുന്നു. പിന്നീട് ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസ് എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിരുന്നു. വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയുടെ റോളിലാണ് അതിൽ അഭിനയിച്ചത്.
അത് കഴിഞ്ഞാണ് ദീപ ഹോമിലേക്ക് എത്തുന്നത്. ഹോമിൽ നായികയായി തന്നെ അഭിനയിക്കാൻ ദീപയ്ക്ക് അവസരം ലഭിച്ചു. അത് വളരെ ഭംഗിയായി ദീപ അവതരിപ്പിക്കുകയും ചെയ്തു. ശ്രീനാഥ് ഭാസി, ഇന്ദ്രൻസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച ആ സിനിമ ഒ.ടി.ടി റിലീസായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രേക്ഷകർ ആ സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. ഞാനിപ്പോ എന്താ ചെയ്യാ ആണ് അടുത്ത സിനിമ.
ഇപ്പോഴിതാ ദീപ തോമസിന്റെ പുതിയ ഫോട്ടോസാണ് വൈറലാവുന്നത്. ഒരു സെൽഫി എടുക്കുന്ന ഫോട്ടോയാണ് ദീപ പോസ്റ്റ് ചെയ്തത്. അതോടൊപ്പം “നല്ല കാര്യങ്ങൾ വരുന്നു..” എന്ന ഇംഗ്ലീഷിൽ എഴുതിയ ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ദീപയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി പേരാണ് കമന്റുകളും ഇട്ടിരിക്കുന്നത്. പുതിയ സിനിമ വരുന്നുണ്ടോ വിവാഹമുണ്ടോ എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ട്.