’22-ാം വിവാഹ വാർഷികം ആഘോഷിച്ച് ‘പ്രിയം’ നായിക ദീപ നായർ, ചെറുപ്പം ആയല്ലോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

കുഞ്ചാക്കോ ബോബനെ നായകനാക്കി സനൽ സംവിധാനം ചെയ്ത 2000-ൽ ഇറങ്ങിയ സൂപ്പർഹിറ്റ് കോമഡി ഫാമിലി ചിത്രമായിരുന്നു പ്രിയം. ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന ചില താരങ്ങൾ ബാലതാരമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ബെന്നി എന്ന കഥാപാത്രത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്.

അപ്രക്തീക്ഷിതമായി തന്റെ കുട്ടിക്കാലത്തെ പെൺസുഹൃത്ത് വീട്ടിലേക്ക് വരുന്നതും തുടങ്ങിയ നടക്കുന്ന സംഭവങ്ങളുമാണ് സിനിമയിലുള്ളത്. പുതുമുഖമായ ഒരു താരമാണ് സിനിമയിൽ നായികയായി അഭിനയിച്ചത്. ആ ഒരൊറ്റ സിനിമയിൽ മാത്രമാണ് ആ നടി അഭിനയിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. എങ്കിലും പ്രേക്ഷകർ ഇന്നും ആ നടിയെ ഓർത്തിരിക്കുന്നുണ്ട്. ദീപ നായർ എന്ന നടിയാണ് അതിൽ നായികയായി അഭിനയിച്ചിട്ടുള്ളത്.

ദീപയുടെ ആദ്യ സിനിമ ആണെന്ന് തോന്നിപ്പിക്കാത്ത വിധത്തിലുള്ള ഒരു പ്രകടനമാണ് അതിൽ കാഴ്ചവച്ചിട്ടുള്ളത്. ദീപ അതിന് ശേഷം വിവാഹിതയായി വിദേശ രാജ്യത്തേക്ക് പോവുകയും ചെയ്തു. ഇപ്പോൾ കുടുംബത്തിന് ഒപ്പം ഓസ്‌ട്രേലിയയിലാണ് താമസം. രണ്ട് പെണ്മക്കളാണ് താരത്തിനുളളത്. രാജീവ് നായർ എന്നാണ് ഭർത്താവിന്റെ പേര്. തിരുവനന്തപുരം സ്വദേശിനിയാണ് ദീപ നായർ. എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്തായിരുന്നു സിനിമയിൽ അഭിനയിച്ചത്.

ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം തന്റെ ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് ദീപ. ഭർത്താവിനും മക്കൾക്കും ഒപ്പം ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറലായി കഴിഞ്ഞിട്ടുമുണ്ട്. ശ്രദ്ധ, മാധവി എന്നിങ്ങനെയാണ് മക്കളുടെ പേര്. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് താരവും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ അന്ന് ദീപ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ടായിരുന്നു.