സിനിമ, ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി ഡയാന ഹമീദ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഡയാന ഇപ്പോഴിതാ ഇസ്രായേൽ-പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ദിവസം സംഭവമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. തെക്കൻ ഗാസ നഗരമായ റഫയ്ക്ക് സമീപം കുടിയിറക്കപ്പെട്ടവരുടെ കേന്ദ്രത്തിന് നേരെ ഞായറാഴ്ച ഇസ്രായേൽ നടത്തിയ ആക്ര,മണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊ.ല്ലപ്പെട്ടിരുന്നു.
ഈ വിഷയത്തിലാണ് ഡയാന തന്റെ പ്രതികരണം അറിയിച്ചത്. “എല്ലാ കണ്ണുകളും റഫയിലേക്ക് വേണം.. റഫ രക്തം വാർന്നു. ഇത് കൂട്ടക്കൊ,ലയിൽ കുറഞ്ഞതൊന്നുമല്ല. ലോകം നിസ്സഹായതയോടെ നോക്കി നിൽക്കുന്നുണ്ടോ? പ്രതികരിക്കൂ.. ചുട്ടുകളഞ്ഞു. അറുത്തു. തല വെട്ടി. ഈ വംശഹ,ത്യ നിർത്തുക. ഫലസ്തീനിലെ ജനങ്ങളെ രക്ഷിക്കൂ..”, ഇതായിരുന്നു ഡയാന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പലസ്തീനിന് പിന്തുണ അറിയിച്ച് കുറിച്ചത്.
പ്രേ ഫോർ പലസ്തിൻ എന്നൊക്കെ ഹാഷ് ടാഗുകളിലൂടെ ഏവരും പിന്തുണ അറിയിച്ചു വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. നടിയുടെ പോസ്റ്റിന് താഴെയും ഒരുപാടുപേർ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. കലാരംഗത്തുളള ഒരാളെങ്കിലും പ്രതികരിച്ചല്ലോ എന്നാണ് ആവശ്യം ഉയരുന്നത്. അതുപോലെ ഇസ്രായേലിന് പിന്തുണ അറിയിച്ചും ഒരുപാട് കമന്റുകൾ വന്നിട്ടുണ്ടായിരുന്നു. ഇത് ഹമാസും പലസ്തിനും ചോദിച്ചു വാങ്ങിയതാണെന്നാണ് കമന്റ്.
ഇസ്രായേൽ, പലസ്തിൻ പോര് തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ഹമാസ് സംഭവം ഏറ്റെടുത്തതോടെയാണ് ഇതൊരു യുദ്ധത്തിലേക്കുള്ള തുടക്കത്തിന് കാരണമാവുന്നത്. ഫലമോ ആയിരക്കണക്കിന് ആളുകളാണ് നഷ്ടമായത്. ഇരു രാജ്യത്തിനും ഇതിൽ ഒരുപാട് പേരെ നഷ്ടമായി കഴിഞ്ഞിട്ടുമുണ്ട്. കുറച്ചുനാളുകളായി വലിയ ആക്രമണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസത്തെ സംഭവമുണ്ടായതോടെ ലോകം ഞെട്ടലിലാണ്.