‘ഇത് നമ്മുടെ ദർശന തന്നെയാണോ!! നടിയുടെ ഗ്ലാമറസ് ലുക്ക് കണ്ട് ഞെട്ടി ആരാധകർ..’ – ഫോട്ടോസ് വൈറൽ

ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ദർശന രാജേന്ദ്രൻ. അതിന് ശേഷം തമിഴിൽ മൂന്ന് മുതൽ വാർത്തൈ, കാവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ദർശന ശ്രദ്ധനേടുന്നത് മായനദി എന്ന സിനിമയിലൂടെയാണ്. അതിന് ശേഷം കൂടെ, വിജയ് സൂപ്പർ പൗർണമിയും, വൈറസ് സിയു സൂൺ, ആണും പെണ്ണും തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

ദർശന കേരളത്തിൽ ഉടനീളം ഓളമുണ്ടാക്കിയ സിനിമയായിരുന്നു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം. അതിൽ പ്രണവ് മോഹൻലാലിൻറെ നായികയായിട്ടാണ് ദർശന അഭിനയിച്ചിരുന്നത്. ദർശന എന്ന പേര് തന്നെയായിരുന്നു കഥാപാത്രത്തിനും. ആ സിനിമയിൽ ദർശന പേരിലെ ഗാനവും കേരളത്തിൽ തരംഗം ആയിരുന്നു. മലയാളി യുവാക്കൾ പാടി നടക്കുന്ന ഗാനമായി അത് മാറുകയും ചെയ്തിരുന്നു.

ഇരുൾ, ഡിയർ ഫ്രണ്ട്, ജയ ജയ ജയ ഹേ, തുറമുഖം തുടങ്ങിയ സിനിമകളിലും ദർശന അഭിനയിച്ചിരുന്നു. ഒടിടിയിൽ ഇറങ്ങിയ പുരുഷപ്രേതമാണ് ദർശനയുടെ അവസാനം റിലീസ് ചെയ്ത സിനിമ. അതിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് ദർശന അവതരിപ്പിച്ചിരുന്നത്. നല്ലയൊരു ഗായിക കൂടിയാണ് ദർശന സിനിമയിലൂടെ തെളിയിച്ചിട്ടുണ്ട്. മായനദി, ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകളിൽ ദർശന പാടിയിട്ടുണ്ട്.

ദർശനയുടെ ചില ഗ്ലാമറസ് ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ദർശനയുടെ ഇങ്ങനെയുള്ള ഒരു ലുക്ക് ഇതിന് മുമ്പ് ആരും കണ്ടിട്ടുള്ളതുകൊണ്ട് തന്നെ പലരും ഫോട്ടോസ് കണ്ട് ഞെട്ടി. ഹൃദയത്തിലെ ദർശന തന്നെയാണോ ഇതെന്നാണ് പലരും ചോദിച്ചുപോകുന്നത്. ഈ ലുക്കിൽ ഇനി ദർശനയുടെ ഒരു കഥാപാത്രം സിനിമയിൽ പ്രതീക്ഷിക്കാമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.


Posted

in

by