December 2, 2023

‘ചിപ്പിയില്ലാതെ എന്ത് ആറ്റുകാൽ പൊങ്കാല!! പതിവ് മുടക്കാതെ പൊങ്കാലയിട്ട് താരം..’ – വീഡിയോ കാണാം

ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ അറിയപ്പെടുന്ന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ്‌ പൊങ്കാല നടക്കുന്നത്. കേരളത്തിന് പുറത്ത് നിന്ന് വരെയുള്ള ആളുകൾ പൊങ്കാല ഇടനായി വരാറുണ്ട്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ‘ശബരിമല’ കൂടിയും അറിയപ്പെടാറുണ്ട്.

എന്നാൽ കഴിഞ്ഞ വർഷം മുതൽ ആറ്റുകാൽ പൊങ്കാല ഇത്രയും വിപുലമായ രീതിയിൽ നടക്കാറില്ല. ക്ഷേത്രങ്ങളിൽ ചടങ്ങുകളുടെ ഭാഗമായി മാത്രം പൊങ്കാല നടക്കുമ്പോൾ ഭക്തർ തങ്ങളുടെ വീടുകളിലാണ് പൊങ്കാല ഇടുന്നത്. ഈ വർഷവും അത്തരത്തിലാണ് ചടങ്ങ് നടന്നിരിക്കുന്നത്. ഭക്തർക്ക് ക്ഷേത്രത്തിൽ എത്തി ദർശനം നടത്താൻ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

2 വർഷം മുമ്പ് വരെ ആറ്റുകാൽ പൊങ്കാല നടക്കുമ്പോൾ മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളിൽ പലരും എത്താറുണ്ടായിരുന്നു. മരിക്കുന്നത് വരെ പതിവായി ആറ്റുകാൽ പൊങ്കാലയുടെ സമയത്ത് മലയാളികൾ കാണുന്ന മുഖമായിരുന്നു കല്പനയും സുകുമാരിയമ്മയുടെയും. ഇവരെ കൂടാതെ ഇപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരാളാണ് നടി ചിപ്പി.

ആറ്റുകാൽ പൊങ്കാല നടക്കുമ്പോൾ തന്നെ ചിപ്പി അത് ഇടുന്നതിന്റെ ചിത്രങ്ങൾ മിക്കപ്പോഴും അടുത്ത ദിവസങ്ങളിലെ പത്രങ്ങളുടെ ആദ്യ പേജിൽ തന്നെ കാണാറുണ്ട്. ടെലിവിഷനുകൾ പൊങ്കാലയുടെ ലൈവ് പോകുമ്പോഴും ഇടയ്ക്കിടെ ക്യാമറ കണ്ണുകൾ പോകുന്ന ഒരു മുഖവും ചിപ്പിയുടേതാണ്. ഈ തവണയും പതിവ് തെറ്റിക്കാതെ തന്റെ വീട്ടിൽ തന്നെ പൊങ്കാല ഇട്ടിരിക്കുകയാണ് താരം. അടുത്ത വർഷം ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ ഇടാൻ കഴിയണമെന്നാണ് തന്റെ ആഗ്രഹമെന്നും ചിപ്പി പറഞ്ഞു.