സിനിമ, സീരിയൽ രംഗത്ത് പ്രധാന വേഷങ്ങൾ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരാളാണ് നടി ചന്ദ്ര ലക്ഷ്മൺ. 2010-ന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ചന്ദ്ര ലക്ഷ്മൺ പിന്നീട് സീരിയലുകളിൽ മാത്രം സജീവമായി നിൽക്കുകയായിരുന്നു. 2020-ൽ ഒരു ഇടവേളയ്ക്ക് ശേഷം ചന്ദ്ര ലക്ഷ്മൺ സീരിയലിൽ പ്രധാന വേഷത്തിലേക്ക് എത്തി. സ്വന്തം സുജാത എന്ന സീരിയലിലാണ് താരം പ്രധാന കഥാപാത്രം ചെയ്തത്.
മൂന്ന് വർഷത്തോളം ആ പരമ്പര ഉണ്ടായിരുന്നു. ഇപ്പോൾ തെലുങ്കിൽ ‘ഗുപ്പെടന്ത മനസ്സ്’ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം. സ്വന്തം സുജാതയിൽ ഒപ്പം അഭിനയിച്ച ടോഷ് ക്രിസ്റ്റി എന്ന താരവുമായി പ്രണയത്തിലായി ഒടുവിൽ 2021-ൽ താരം വിവാഹിതയായിരുന്നു. ഏറെ വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് താരം വിവാഹിതയായത്. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചത്.
അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ അന്ന് താരം പുറത്തുവിട്ടു. ഇപ്പോഴിതാ കുഞ്ഞിന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ടോഷും ചന്ദ്ര കല്യാണും. “അതുപോലെ അങ്ങനെ അവന് ഒന്നായി! പാർട്ടിയിൽ എല്ലാവരുമായും അവൻ നല്ല രീതിയിൽ സ്വഗും വൈബും ആവേശ ഭരിതനുമായിരുന്നു.. എന്തൊരു സായാഹ്നമാണ് നമ്മുടെ കൊച്ചു രാജകുമാരനെ ആഘോഷിക്കുന്നത്.
രാജാ കുട്ടി ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. കോൾ സന്ദേശങ്ങളിലൂടെയും നേരിട്ടും അവനെ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി.. അമ്മ.. അപ്പ, ഡാഡി.. മമ്മി അവരുടെ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി..”, മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രത്തിന് ഒപ്പം ചന്ദ്ര ലക്ഷ്മൺ കുറിച്ചു. അയാൻ എന്നാണ് കുഞ്ഞിന്റെ പേര്. നിരവധി താരങ്ങൾ കുഞ്ഞിന് പിറന്നാൾ ആശംസിച്ച് കമന്റ് ഇട്ടിട്ടുണ്ട്.