‘അനുശ്രീ നായർ, എന്റെ വീട്!! നടി അനുശ്രീയുടെ ഗൃഹപ്രവേശത്തിന് വമ്പൻ താരനിര..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരു അഭിനയത്രിയാണ് നടി അനുശ്രീ. പന്ത്രണ്ട് വർഷമായി സിനിമ മേഖലയിൽ വളരെ സജീവമായി നിൽക്കുന്ന അനുശ്രീയ്ക്ക് ഒരുപാട് ആരാധകരുണ്ട്. കരിയറിന്റെ തുടക്കത്തിൽ നാട്ടിൻപുറത്തുകാരിയുടെ റോളുകളിൽ തിളങ്ങിയ അനുശ്രീ ഇന്ന് ഏത് തരം വേഷങ്ങളിലും തിളങ്ങാൻ സാധിക്കുന്ന മികച്ച ഒരു അഭിനേതാവ് ആണെന്ന് തെളിയിച്ചിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ സിനിമകളിൽ ഭാഗമാകുന്നതിന് ഒപ്പം തന്നെ സ്ത്രീപക്ഷ സിനിമകളിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ വളരെ മനോഹരമായ ഒരു മുഹൂർത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അനുശ്രീ. പുതിയ വീട്ടിലെ ഗൃഹപ്രവേശത്തിന്റെ വീഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തിട്ടുള്ളത്. മലയാളത്തിലെ വമ്പൻ താരനിര വീട് കാണാൻ എത്തി.

“അനുശ്രീ നായർ, എന്റെ വീട്..” എന്നാണ് വീടിന് മുന്നിൽ എഴുതിയിട്ടുള്ളത്. ഇത് കാണിച്ചുകൊണ്ട് തന്നെയാണ് അനുശ്രീ വീഡിയോ തുടങ്ങിയിട്ടുള്ളത്. മലയാള സിനിമയിലെ അനുശ്രീ സുഹൃത്തുക്കളും അതുപോലെ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതുമായ നിരവധി താരങ്ങളാണ് എത്തിയത്. ദിലീപ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ, നിഖില വിമൽ, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നമിത പ്രമോദ് എന്നിവർ പങ്കെടുത്തു.

ഈ കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസികയും ഭർത്താവ് പ്രേം ജേക്കബും, സുരഭി ലക്ഷ്മി, അപർണ ബാലമുരളി, നിരഞ്ജന അനൂപ്, അനന്യ നായർ, ചന്തുനാഥ്, അനു മോഹൻ, ആര്യ ബഡായ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സംവിധായകരായ ലാൽ ജോസ്, നിഥിൻ രഞ്ജി പണിക്കർ എന്നിവരും അനുശ്രീയുടെ പുതിയ വീട്ടിലേക്ക് എത്തി. പുതിയ വീട്ടിലേക്ക് പ്രവേശിച്ച അനുശ്രീക്ക് ആശംസകൾ നേർന്ന് നിരവധി കമന്റുകളും വന്നു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)