2020-ൽ ഇറങ്ങിയ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയ സിനിമകളിൽ ഒന്നായിരുന്നു കപ്പേള. അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച തിയേറ്ററുകളിൽ റിലീസ് ചെയ്ത മികച്ച അഭിപ്രായം നേടിയ സമയത്താണ് ലോകത്ത് കോവി.ഡ് സാഹചര്യങ്ങൾ ഉണ്ടാവുന്നത്. പ്രേക്ഷകർ ഒന്നടങ്കം സിനിമയ്ക്ക് നല്ല അഭിപ്രായമാണ് കപ്പേള സിനിമയെ കുറിച്ച് പങ്കുവച്ചിരുന്നത്.
പാലേരിമാണിക്യം ഉൾപ്പടെയുള്ള സിനിമകളിലൂടെ ശ്രദ്ധനേടിയ നടൻ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത സിനിമയായിരുന്നു കപ്പേള. സിനിമയുടെ മികച്ച അഭിപ്രായത്തിന് പിന്നാലെ മറ്റു ഭാഷകളിൽ നിന്ന് റീമേക്ക് ചെയ്യാൻ വേണ്ടി ആളുകളും എത്തിയിരുന്നു. തെലുങ്കിൽ ഇപ്പോൾ ഇതിന്റെ റീമേക്കിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ഷൗരീ ചന്ദ്രശേഖർ ടി രമേഷാണ് സംവിധാനം ചെയ്യുന്നത്.
കപ്പേള തെലുങ്കിലേക്ക് എത്തുമ്പോൾ ബുട്ടബൊമ്മ എന്ന പേരിലാണ് ഒരുങ്ങുന്നത്. അന്ന ബെന്നിന്റെ റോളിൽ തെലുങ്കിൽ ചെയ്യുന്നത് മലയാളിയായ ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനിഖ സുരേന്ദ്രനാണ്. കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരനായ അർജുൻ ദാസ് സിനിമയിൽ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. സൂര്യ വാശിഷ്ട്ടയാണ് മറ്റൊരു റോൾ ചെയ്യുന്നത്.
സിനിമയുടെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിനോട് നൂറ് ശതമാനവും നീതിപുലർത്തുന്ന രീതിയിലാണ് തെലുങ്ക് റീമേക്കിൽ നിന്ന് വ്യക്തമാകുന്നത്. അനിഖയുടെയും മികച്ച പ്രകടനം തന്നെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. സിത്താര എന്റർടൈൻമെന്റിന്റെ ബാനറിൽ നാഗ വാംസി, സായി സൗജന്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.