മറ്റൊരു ബിഗ് ബോസ് മലയാളം സീസണിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. മുൻ സീസണുകളിലെ പോലെ തന്നെ ഈ തവണയും പ്രേക്ഷകർക്ക് സുപരിചിതരായിട്ടുള്ളതും അല്ലാത്തവരുമായി കിടിലം മത്സരാർത്ഥികളെയാണ് ബിഗ് ബോസ് ടീം ഇറക്കിയിരിക്കുന്നത്. മത്സരാർത്ഥികളുടെ ബുദ്ധിയും ശക്തിയും അറിയാൻ ആദ്യ ആഴ്ചയിൽ തന്നെ ഗംഭീര ടാസ്‌കും ബിഗ് ബോസ് നൽകിയിരുന്നു.
ചില മത്സരാർത്ഥികൾ ഊതിവീർപ്പിച്ച ബലൂൺ പോലെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 17 മത്സരാർത്ഥികളാണ് തുടക്കത്തിൽ തന്നെ ബിഗ് ബോസ് എത്തിയത്. ഇനി വൈൽഡ് കാർഡ് എൻട്രിയും കൂടിയാകുമ്പോൾ മുൻ സീസണുകളെക്കാൾ മികച്ചതാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സീസൺ തുടങ്ങി ആദ്യ വീക്കിൽ തന്നെ പലർക്കും ആർമി, ഫാൻ ഗ്രൂപ്പുകൾ ആരാധകർ തുടങ്ങിയിട്ടുണ്ട്.
ആ കൂട്ടത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയുടെ പ്രൊഫൈലാണ്. ദിൽഷ ഇതിന് മുമ്പേ മലയാളികൾക്ക് സുപരിചിതയാണ്. മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.
അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്. ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്. ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഒരു എയർ ഹോസ്റ്റസ് ആവണമെന്നാണ് ദിൽഷയുടെ ആഗ്രഹം. പഴയ ദിൽഷയിൽ നിന്ന് ആള് ഒരുപാട് മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിൽഷയുടെ ഫോട്ടോസുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുമുണ്ട്.