December 2, 2023

‘ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര, പൊളിയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ ഒരുപാട് പ്രേക്ഷകരുള്ള ഒരു പ്രോഗ്രാമാണ്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലുള്ള ബിഗ് ബോസ് ഷോ മലയാളത്തിൽ ഹോസ്റ്റ് ചെയ്യുന്നത് മോഹൻലാലാണ്. അതാത് ഭാഷയിൽ അവിടെയുള്ള സൂപ്പർസ്റ്റാറുകളാണ് അവതാരകരായി എത്തുന്നത്. ഹിന്ദി ബിഗ് ബോസ് ഇതിനോടകം 15 സീസണുകൾ പിന്നിട്ടു കഴിഞ്ഞു.

മലയാളത്തിൽ ഇപ്പോൾ നാലാമത്തെ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. തുടങ്ങിയിട്ട് 2 ആഴ്ചയാകുന്നതേയുള്ളൂ. ഷോ തുടങ്ങുമ്പോൾ തന്നെ അതിലെ മത്സരാർത്ഥികൾക്ക് ആരാധകരുണ്ടാവുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ മലയാളം ബിഗ് ബോസ് സീസൺ ആരംഭിച്ചപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആർമി, ഫാൻസ്‌ ഗ്രൂപ്പുകൾ വന്ന ഒരു മത്സരാർത്ഥിയായിരുന്നു ഋതു മന്ത്ര.

ആദ്യ ആഴ്ചയിൽ ഒരുപാട് പ്രതീക്ഷകൾ നൽകിയ ഋതു മന്ത്ര അത് തുടർന്നിരുന്നെങ്കിൽ വലിയ വിജയം നേടുമായിരുന്നു. അവസാന ദിവസം വരെ നിന്ന് ഫൈനലിസ്റ്റ് ആയെങ്കിലും ഏഴാം സ്ഥാനം നേടാൻ മാത്രമാണ് താരത്തിന് സാധിച്ചത്. മണിക്കുട്ടൻ ആയിരുന്നു അതിൽ വിജയി ആയത്. മണിക്കുട്ടനുമായുള്ള രസകരമായ ധാരാളം നിമിഷങ്ങളും ഋതുവിന് ഷോയിലുണ്ടായിരുന്നു.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ഋതുവിന് വന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഋതു പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. ഷോർട്സിൽ സ്റ്റൈലിഷ് ലുക്കിലാണ് ഋതുവിനെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ഇതിന് മുമ്പും ഋതു ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.