രാഷ്ട്രീയത്തിലെ ചുവടുമാറ്റത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വൈറൽ താരമായി മാറി കൊണ്ടിരിക്കുന്ന ഒരു നടനാണ് ഭീമൻ രഘു. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയ ഭീമൻ രഘുവിന്റെ പിന്നീടുള്ള സംസാരങ്ങളും പ്രവർത്തികളുമൊക്കെ ആളുകളിൽ ശ്രദ്ധനേടിയിരുന്നു. ചില പ്രവർത്തികൾക്കും അഭിമുഖങ്ങളിൽ പറയാറുള്ള കാര്യങ്ങൾക്കുമൊക്കെ ചിലപ്പോഴൊക്കെ ട്രോളുകളും ഏറ്റുവാങ്ങാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചിരുന്നു. ബോളിവുഡ് നടിയായ സണ്ണി ലിയോണിയെ കാണാൻ ഓടിയെത്തുന്ന കടുത്ത ആരാധകനെ പോലെ ഭീമൻ രഘു എന്ന രീതിയിലാണ് ചിത്രങ്ങൾ പ്രചരിച്ചത്. ചിലർ ഇയാൾ ഇത് എന്താണ് ഈ കാണിക്കുന്നതൊക്കെ ഓർത്ത് മൂക്കത്ത് വിരല് വെക്കുകയും ചെയ്തിരുന്നു. എങ്കിൽ ഇതിന് പിന്നിലുള്ള യഥാർത്ഥ കാരണം ഭീമൻ രഘു വെളിപ്പെടുത്തി.
ഉദ്‌ഘാടകയായി സണ്ണി ലിയോണി എത്തുമ്പോൾ സണ്ണിയുടെ മുഖം പതിച്ചുള്ള ടി ഷർട്ട് ധരിച്ച് ഓടിവരുന്ന ചിത്രമായിരുന്നു വൈറലായത്. “പാൻ ഇന്ത്യ സുന്ദരി എന്ന പേരിൽ ഒരു വെബ് സീരിസിൽ ഞാൻ അഭിനയിക്കുകയാണ് ഇപ്പോൾ. ഇതിൽ സണ്ണി ലിയോണിയും അഭിനയിക്കുന്നുണ്ട്. ഇത് ആ സീരിസിന് വേണ്ടി എടുത്തതാണ്. ഇതാണ് ഷൂട്ടിൽ വന്ന ആരോ പകർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.
View this post on Instagram
ഇത് മാത്രമല്ല, സണ്ണിയുമായി ഞാൻ നൃത്തവും ചെയ്യുന്നുണ്ട് സീരിസിൽ. അതുപോലെയുള്ള പല രസകരമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് വെബ് സീരീസ്..”, ഭീമൻ രഘു. അതേസമയം സണ്ണിയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ “കേരള ഈസ് ഫോർവേർ..”, എന്ന ക്യാപ്ഷനോടെ ഇത് സീരിസിലെ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇതും സമൂഹ മാധ്യമങ്ങളിൽ കേരളത്തിൽ സണ്ണിയുടെ ആരാധകർ ഏറ്റെടുത്തിരുന്നു.