സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ നിറഞ്ഞ് നിന്നൊരു പേരാണ് നടൻ ഭീമൻ രഘുവിന്റേത്. ബിജെപി വിട്ട് സിപിഎമ്മിലേക്ക് എത്തിയപ്പോൾ മുതൽ ഭീമൻ രഘുവിന്റെ പ്രവർത്തികളും സംസാരവുമെല്ലാം മലയാളികൾ ഏറെ ശ്രദ്ധിച്ചിരുന്നു. ചുവപ്പ് ധരിച്ച് പൊതുഇടങ്ങളിൽ എത്തുകയും മുഖ്യമന്ത്രി സംസാരിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുകയും വിപ്ലവഗാനങ്ങൾ പാടുകയും ചെയ്തതോടെ ഭീമൻ രഘു ഒരു ട്രോൾ മെറ്റീരിയലായി മാറിയിരുന്നു.
അതിന് ശേഷം അദ്ദേഹം അഭിനയിച്ച സിനിമകളുടെ പ്രൊമോഷനും അഭിമുഖങ്ങളിലുമെല്ലാം ശ്രദ്ധനേടി. ഇപ്പോഴിതാ ഭീമൻ രഘു മുഖ്യവേഷത്തിൽ എത്തുന്ന ഒരു മലയാള കോമഡി വെബ് സീരിസിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ഹൈറിച്ച് ഒടിടിയ്ക്ക് വേണ്ടി സതീഷ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ സുന്ദരി എന്ന സീരീസിലാണ് ഭീമൻ രഘു പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ബോളിവുഡ് നടി സണ്ണി ലിയോ.ണിയും ഇതിൽ അതിഥി വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭീമൻ രഘുവും സണ്ണിയും ഒന്നിച്ചുളള ഒരു ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ശരപഞ്ജരത്തിലെ ജയനെ പോലെ ഒരു കുതിരെ തടവിനിൽക്കുന്ന ഭീമൻ രഘുവിനെയും അത് തൊട്ടടുത്ത വീട്ടിൽ നിന്ന് നോക്കി നിൽക്കുന്ന സണ്ണിയെയുമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ശരപഞ്ജരത്തിലെ ആ പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
വളരെ രസകരമായ രീതിയിലാണ് ഇത് എടുത്തിരിക്കുന്നത്. കോമഡി സീരീസ് ആയതുകൊണ്ട് തന്നെ പ്രേക്ഷകർ എന്ന്നും ഓർത്തിരിക്കുന്ന ഈ രംഗം കോമഡി രീതിയിൽ തന്നെയാണ് അവർ ഉദ്ദേശിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ശരത് അപ്പാനി, മാളവിക ശ്രീനാഥ്, വിജിലേഷ്, സജിത മഠത്തിൽ, മണിക്കുട്ടൻ, ഹരീഷ് കണാരൻ, നോബി മാർക്കോസ്, അസിസ് നെടുമങ്ങാട് തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്.