ഗായികയും സംഗീത സംവിധായികയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. സംഗീതസംവിധായകനായ ഇളയരാജയുടെ മകളാണ് ഭവതാരിണി. നാല്പത്തിയേഴ് വയസ്സ് ആയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദബാധിതയായിരുന്ന ഭവതാരിണി ചികിത്സയ്ക്ക് വേണ്ടിയാണ് ശ്രീലങ്കയിലേക്ക് പോയത്. ഭവതാരിണിയുടെ മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും.
സംഗീതസംവിധായകരായ കാർത്തിക് രാജ, യുവൻ ശങ്കർ രാജ എന്നിവർ സഹോദരങ്ങളാണ്. തീർത്തും അപ്രതീക്ഷിതമായ ഭവതാരിണിയുടെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെയാണ് തമിഴ് സിനിമ ലോകം കേട്ടിരിക്കുന്നത്. “ഞെട്ടിക്കുന്ന വാർത്ത! ഇസൈഗ്യാനി ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു.. ഏറെ വിഷമം തോന്നുന്നു..”, ഇതായിരുന്നു ഗായിക സുജാത മോഹൻ വിയോഗ വാർത്ത അറിഞ്ഞ് കുറിച്ചത്.
2000-ൽ ‘ഭാരതി’ എന്ന തമിഴ് സിനിമയിലെമയിൽ പോല ‘പൊണ്ണ് ഒണ്ണ്’ എന്ന തമിഴ് ഗാനത്തിന് ആ വർഷത്തെ മികച്ച ഗാനത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട് ഭവതാരിണി. അച്ഛൻ ഇളയരാജ തന്നെയായിരുന്നു ആ സിനിമയുടെ സംഗീതസംവിധായകൻ. റാസയ്യ എന്ന സിനിമയിലൂടെയാണ് ഭവതാരിണി ഗായികയായി തുടക്കം കുറിക്കുന്നത്. കളിയൂഞ്ഞാൽ, പൊന്മുടിപ്പുഴയോരത് തുടങ്ങിയ മലയാള സിനിമകളിലും പാടിയിട്ടുണ്ട്.
രേവതി സംവിധാനം ചെയ്തുവും ശോഭന നായികയായ മീറ്റർ, മൈ ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഭവതാരിണി സംഗീതസംവിധായകയായി തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒന്നടങ്കം സങ്കടത്തിലായ ഒരു മരണവാർത്തയാണ് സംഭവിച്ചിരിക്കുന്നത്. അതും ഈ പ്രായത്തിലുള്ള വിയോഗം തീർത്തും അപ്രതീക്ഷിതം ആയിരുന്നു.