മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് നടി ഭാവന മേനോൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഭാവന പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവനയ്ക്ക് അഭിനയിക്കാനും അവിടെ തിളങ്ങാനും സാധിച്ചിട്ടുണ്ട്.
ആദ്യ സിനിമയിൽ അഭിനയത്തിന് തന്നെ കേരള സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയായ ഭാവന നിരവധി സിനിമകളിൽ നായികയായി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾ തൊട്ട് യൂത്ത് നടന്മാരുടെ നായികയായി തിളങ്ങിയിട്ടുളള ഭാവന അഭിനയിച്ച മിക്ക സിനിമകളും വിജയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കന്നഡ സിനിമകളിലാണ് ഭാവന കൂടുതലായി അഭിനയിക്കുന്നത്.
2017-ൽ പുറത്തിറങ്ങിയ ആദം ജോണിലാണ് അവസാനമായി മലയാളത്തിൽ താരം അഭിനയിച്ചത്. സഹതാരങ്ങളുമായി സൗഹൃദം പുലർത്തുന്ന ഒരാളായിരുന്നു ഭാവന. സിനിമയിൽ സജീവമായിട്ടുള്ള ഒരുപാട് നടിമാർ ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെ ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരാളായ ശില്പ ബാലയ്ക്ക് ഒപ്പം ഒരു റീൽസ് വീഡിയോ ചെയ്തിരിക്കുകയാണ് താരം.
View this post on Instagram
ജഗതി ശ്രീകുമാർ, മുകേഷും അഭിനയിച്ച ഒരു രംഗം അതെ പോലെ അനുകരിച്ചാണ് ഇരുവരും ആരാധകരുടെ പ്രശംസ നേടിയത്. ആരാധകരെ മാത്രമല്ല നിരവധി സഹതാരങ്ങളെയും ഭാവനയും ശിൽപയും പൊട്ടിചിരിപ്പിച്ചെന്ന് വേണം കമന്റ് ബോക്സിൽ നിന്ന് വ്യക്തമാകുന്നത്. ഷഫ്ന, ആര്യ ബഡായ്, പ്രിയ മോഹൻ തുടങ്ങിയവർ വീഡിയോയുടെ താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.