നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന പെൺകുട്ടിയുടെ റോളിൽ അഭിനയിച്ചുകൊണ്ട് കരിയർ ആരംഭിച്ച് ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയായ താരമാണ് നടി ഭാവന. സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി നിറഞ്ഞ് നിന്ന ഭാവന ഒന്നിന് പിറകെ ഒന്നായി പ്രേക്ഷകർക്ക് ഹിറ്റുകൾ സമ്മാനിച്ചുകൊണ്ടേയിരുന്നു.
ആ സമയത്ത് ഭാവനയെ ഒരു ഭാഗ്യ നായിക എന്നാണ് പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. മലയാള സിനിമയിൽ ഇത്രത്തോളം ചലനം സൃഷ്ടിച്ച ഭാവനയെ കഴിഞ്ഞ ആറ് വർഷത്തോളമായി കാണുന്നില്ല എന്നത് ഏറെ വേദനാജനകമായ ഒരു കാര്യമാണ്. വ്യക്തി ജീവിതത്തിൽ താരത്തിന് നേരിടേണ്ടി വന്നിട്ടുള്ള ചില പ്രശ്നങ്ങൾ കാരണമാണ് ഭാവന മലയാളത്തിൽ നിന്ന് വിട്ടുനിന്നത്. പക്ഷേ സിനിമയിലേക്ക് മടങ്ങി വരണമെന്ന് മലയാളികൾ ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു.
അതിന് ഈ വർഷം ഫലവും കണ്ടു. ഷറഫുദീനൊപ്പം ഭാവന ഒരു സിനിമ ചെയ്ത അതിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം ഭാവന മലയാളത്തിൽ ഇല്ലായിരുന്നെങ്കിലും കന്നഡയിൽ വളരെ സജീവമായിരുന്നു. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമ നിർമ്മതാവാണ്. 2018-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കന്നടയിൽ രണ്ട് സിനിമകൾ താരത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഭാവന വളരെ ആക്ടിവാണ്. ഇപ്പോഴിതാ ഭാവന കൊച്ചി ഫ്രീക്കത്തി ലുക്കിൽ സ്റ്റൈലിഷായി തിളങ്ങിയ തന്റെ പുതിയ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നീല ടി ഷർട്ടും ജീൻസും ധരിച്ച് പൊളി ലുക്കിൽ നിൽക്കുന്ന ഭാവന ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. ഏതു വേഷത്തിലും ചേച്ചിയെ കാണാൻ എന്ത് ഭംഗിയാണെന്ന് ഒരു ആരാധിക കമന്റും ഇട്ടിട്ടുണ്ട്.