സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയിട്ട് ഏകദേശം 20 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞ ഒരു താരമാണ് നടി ഭാവന. സിനിമയിലെ കയറ്റവും ഇറക്കവുമെല്ലാം ഈ കാലയളവിൽ താരം അനുഭവിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഒരുപാട് പ്രതിസന്ധികൾ നേരിട്ടുള്ള ഒരാളാണ് ഭാവന. ആറ് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഒരുങ്ങുകയാണ് ഭാവന. ചില കാരണങ്ങളാൽ മലയാളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം.
ഈ കഴിഞ്ഞ ദിവസമാണ് ഭാവനയ്ക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത്. നേരത്തെ തന്നെ ഒട്ടുമിക്ക മലയാള സിനിമ താരങ്ങൾക്കും യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ടായിരുന്നു. ഭാവനയ്ക്ക് അത് കഴിഞ്ഞ ദിവസമാണ് കിട്ടിയത്. പത്ത്വ് വർഷമാണ് ഈ വിസയുടെ കാലാവധി. ഗോൾഡൻ വിസ സ്വീകരിക്കാൻ വേണ്ടി ഭാവന കഴിഞ്ഞ ദിവസം ദുബൈയിൽ എത്തിയിരുന്നു.
അന്ന് ഭാവന ധരിച്ചെത്തിയ വസ്ത്രത്തെ കുറിച്ച് ഒരുപാട് വിമർശനങ്ങളും മോശവും വൃത്തികെട്ടതുമായ കമന്റുകളും ലഭിച്ചിരുന്നു. ഭാവനയുടെ ശരീരം കാണാൻ പറ്റുമെന്നായിരുന്നു ഇവർ കണ്ടെത്തിയ കാര്യം. ബോധമുള്ളവർക്ക് ഒറ്റ നോട്ടത്തിൽ തന്നെ അത് ശരീരത്തിന്റെ നിറമുള്ള വസ്ത്രമാണെന്ന് മനസ്സിലാവുമായിരുന്നു. പക്ഷേ എന്നിട്ടും ഭാവനയ്ക്ക് എതിരെ വൃത്തികെട്ട കമന്റുകൾ ഇടുകയുണ്ടായി. ഇതിനെതിരെ ഇപ്പോൾ ഭാവന തന്നെ പ്രതികരിച്ചിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഏറെ വേദനിപ്പിക്കുന്ന ഒരു ചെറിയ കുറിപ്പോടെയാണ് ഭാവന ഇതിനോട് പ്രതികരിച്ചത്. താൻ എന്ത് ചെയ്താലും ചീത്ത വാക്കുകൾ ഉപയോഗിച്ച് തന്നെ വേദനിപ്പിച്ച് വീണ്ടും ഇരുട്ടിലേക്ക് വിടാൻ ശ്രമിക്കുന്ന ഒരുപാട് പേരുണ്ടെന്ന് തനിക്ക് അറിയാമെന്നും ഭാവന പങ്കുവച്ചു. അതിലൂടെ അവർ സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അതിൽ താൻ തടസം നിൽക്കില്ലെന്നും ഭാവന പങ്കുവച്ചു. കമന്റ് ബോക്സ് ഓഫാക്കി വച്ചിട്ടാണ് ഭാവന കുറിപ്പ് പങ്കുവച്ചത്.
View this post on Instagram