കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നുവന്ന താരമാണ് നടി ഭാവന. സിനിമയിൽ ക്യാമറാമാനായി ജോലി ചെയ്തിരുന്ന ജി ബാലചന്ദ്രന്റെ മകളായ ഭാവന സിനിമയിലേക്ക് എത്തുക എന്ന് പറയുന്നത് അത്ര കഠിനമേറിയ ഒരു കാര്യം ആയിരുന്നില്ല. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ ഭാവന തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
നമ്മളിലെ ഭാവനയുടെ പ്രകടനത്തിന് കേരള സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രതേക പരാമർശനത്തിന് അർഹയാവുകയും ചെയ്തു താരം. പുതുമുഖങ്ങൾ താരങ്ങൾക്ക് ഒപ്പം തന്നെയായിരുന്നു ഭാവനയുടെ വരവെങ്കിലും പിന്നീട് അങ്ങോട്ട് സൂപ്പർസ്റ്റാറുകളുടെയും അന്നത്തെ യൂത്ത് സ്റ്റാറുകളുടെയും നായികയായി ഭാവന മലയാള സിനിമയിൽ നിറഞ്ഞ് നിന്നു. മലയാളത്തിൽ മാത്രമല്ല ഭാവന അഭിനയിച്ചത്.
തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ഭാവന അഭിനയിച്ചു. സ്വകാര്യ ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് ഭാവന. മലയാള സിനിമ മേഖലയിൽ നിന്ന് അതുകൊണ്ട് തന്നെ ഭാവന വിട്ടുനിന്നു. 2017-ലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.
‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. ഇതിന്റെ ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വസ്ത്രങ്ങളിലുള്ള ഭാവനയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. മഞ്ഞ ചുരിദാർ ധരിച്ച് സുന്ദരിയായിട്ടാണ് ഭാവനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ശബരിനാഥിന്റെ സ്റ്റൈലിങ്ങിലും ഔട്ട് ഫിറ്റിലും പ്രണവ് രാജാണ് ഭാവനയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത്.