December 2, 2023

‘എന്ത് ക്യൂട്ടാണ് കാണാൻ!! സിമ്പിൾ ലുക്കിൽ ആരാധകരുടെ മനം കവർന്ന് നടി ഭാവന..’ – ഫോട്ടോസ് വൈറൽ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഭാവന. 20 വർഷത്തോളമായി സിനിമ മേഖലയിൽ സജീവമായി നിന്ന ഭാവന കഴിഞ്ഞ അഞ്ച് വർഷമായി മാത്രമാണ് മലയാളത്തിൽ നിന്ന് മാറി നിന്നിരുന്നത്. അതും വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ചില പ്രശ്നങ്ങൾ കാരണമായിരുന്നു ആ മാറ്റം. ആ ബ്രേക്ക് മാറ്റിവച്ച് വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് ഭാവന.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഭാവനയെ ഒരുപാട് ആളുകൾ വിമർശനം ഉന്നയിച്ച് കമന്റുകൾ ഇട്ടിരുന്നു. ഭാവന ശരീരം കാണുന്ന വസ്ത്രമിട്ടു എന്ന് ആക്ഷേപിപ്പിച്ചാണ് പലരും കമന്റുകൾ ഇട്ടത്. എന്നാൽ സത്യാവസ്ഥ അതല്ലായിരുന്നു. ശരീരത്തിന്റെ നിറമുള്ള വസ്ത്രമായിരുന്നു ഭാവന ഉള്ളിൽ ധരിച്ചിരുന്നത്. അത് തിരിച്ചറിയാൻ സാധിക്കുന്നവർക്ക് ഭാവനയിൽ കുറ്റം പറയുകയില്ല ചെയ്തില്ല. വളരെ കുറച്ച് പേര് മാത്രമാണ് മനപൂർവം അത്തരം ഒരു വിവാദം ഉണ്ടാക്കിയത്.

ഭാവന ഇനി അത്തരം വസ്ത്രം ഇട്ടാൽ തന്നെ അത് ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അധികാരമില്ല എന്നതും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും തന്റെ ഭർത്താവ് തനിക്ക് ഒപ്പം തന്നെയാണ് എന്നും സോഷ്യൽ മീഡിയയിൽ ഭാവന പ്രതികരിച്ചിരുന്നു. കന്നഡ സിനിമകളിലാണ് ഭാവന ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്. ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ സിനിമ നിർമ്മാതാവാണ്.

ഇപ്പോഴിതാ വളരെ സിമ്പിൾ ലുക്കിലുള്ള ഭാവനയുടെ ക്യൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. പ്രണവ് രാജ് എടുത്ത ചിത്രങ്ങളിൽ ഷെമിയുടെ ഔട്ട്ഫിറ്റാണ് ഭാവന ധരിച്ചത്. ശബരിനാഥ് ആണ് സ്റ്റൈലിംഗ്. മേക്കപ്പ് ചെയ്തത് താൻ തന്നെയാണെന്നും ഭാവന പോസ്റ്റിൽ എഴുതിയിട്ടുണ്ട്. “ഇന്ന് ഞാൻ സന്തോഷം തിരഞ്ഞെടുക്കുന്നു..” എന്ന ക്യാപ്ഷനോടെയാണ് ഭാവന ഫോട്ടോസ് പോസ്റ്റ് ചെയ്തത്.