‘പല തവണ അബോർഷൻ ചെയ്തു, അനൂപ് മേനോനായി കല്യാണം കഴിഞ്ഞു..’ – കേട്ട അപവാദങ്ങളെ കുറിച്ച് നടി ഭാവന

ടോവിനോ തോമസ്, ഭാവന എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നടികർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ ഭാവന പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമയിൽ വന്ന ശേഷം കേട്ടിട്ടുള്ള ഒരു ഗോസിപ്പിനെ കുറിച്ച് പറയാൻ അവതാരക പറഞ്ഞപ്പോൾ ഭാവന പറഞ്ഞതാണ് ഇത്. താൻ അബോർഷൻ നടത്തിയെന്നും അനൂപ് മേനോനായി കല്യാണം കഴിഞ്ഞുവെന്ന തരത്തിൽ ഗോസിപ്പ് വന്നുവെന്ന് ഭാവന പറഞ്ഞു.

ഭാവനയുടെ വാക്കുകൾ ഇങ്ങനെ, “എന്നെ പറ്റിയുള്ള റൂമേഴ്സ് കേട്ടിട്ട് എനിക്ക് ഞെട്ടാനെ സമയമുള്ളൂ. ഞാൻ മരിച്ചുപോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്തുപറയാൻ കൊള്ളാത്ത പലതും ഞാൻ എന്നെ പറ്റി കേട്ടിട്ടുണ്ട്. ഞാൻ അമേരിക്കയിൽ പോയി അംബോർഷൻ ചെയ്തു. കൊച്ചിയിൽ പോയി ചെയ്തു. അബോർഷൻ ചെയ്‌ത്‌.. അബോർഷൻ ചെയ്‌ത്‌ ഞാൻ മരിച്ചു. തുടങ്ങി ഒന്ന്, രണ്ട് വർഷങ്ങൾക്കുള്ളിൽ ഇതൊക്കെ കേൾക്കുമ്പോഴേ, ഞെട്ടിപ്പോകും!

അമേരിക്കയിൽ അബോർഷൻ ചെയ്തു, ആലുവയിൽ ചെയ്തു, കൊച്ചിയിൽ അബോർഷൻ ചെയ്തു, ചെന്നൈയിൽ അബോർഷൻ ചെയ്തു. ഞാൻ എന്തുവാ പൂച്ചയാണോ? അബോർഷൻ ചെയ്തുചെയ്തു എനിക്ക് വയ്യ! അവസാനം എനിക്ക് മടുത്തു. ആരെങ്കിലും എന്റെ അടുത്ത് ഞാൻ നിന്നെ പറ്റി എന്ന് പറയുമ്പോഴേ അബോർഷൻ ആണെങ്കിൽ ഞാൻ ചെയ്തുവെന്ന് അങ്ങോട്ട് വിചാരിച്ചേക്കാ.. ഇനി ചോദിക്കരുത്. ഒരു പരിധി കഴിയുബോൾ.

ഇത് കേട്ടുകേട്ട് ഞാൻ ഒരു പരിവമായി. പിന്നെയൊരു സമയത്ത് ഞാനും അനൂപേട്ടനും തമ്മിൽ കല്യാണം കഴിഞ്ഞെന്ന് വരെ ആയി പോയി. അങ്ങനെ ഇപ്പോൾ ഞെട്ടി, ഞെട്ടി ഇപ്പോൾ ഞെട്ടറ് പോലുമില്ല ഞാൻ. കല്യാണം കഴിഞ്ഞു, മുടങ്ങി, ഡിവോഴ്സ് ആയി, തിരിച്ചുവന്നു, തിരിച്ചുപോയി കേട്ട് എനിക്ക് വയ്യാണ്ടായി. ഇനി എന്തേലും ആട്ടേയെന്ന് കരുതി..”, ഭാവന അഭിമുഖത്തിൽ പറഞ്ഞു. ടോവിനോയും താൻ കേട്ടിട്ടുള്ള ഗോസിപ്പിനെ കുറിച്ച് പറഞ്ഞിരുന്നു.