മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഈ വരുന്ന ജനുവരി പതിനേഴാണ് നടക്കുന്നത്. വിവാഹത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ സുരേഷ് ഗോപി ചടങ്ങിന് വേണ്ടിയുള്ള കാര്യങ്ങളിൽ തിരക്കുകളിൽ ആയിരുന്നെങ്കിലും പൊതുരംഗത്തും സജീവമായി നിന്നിരുന്നു. സുരേഷ് ഗോപി ഏറെ ആവേശത്തോടുകൂടിയാണ് മകളുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുന്നത്.
ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി ആഘോഷങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അഞ്ച് ദിവസം ബാക്കി നിൽക്കെ ഭാഗ്യയുടെയും വരനായ ശ്രേയസ് മോഹന്റെയും വിവാഹ പാർട്ടി ഈ കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്. ഇതിന്റെ കുറച്ച് ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. നടി വിന്ദുജ മേനോനും പാർട്ടിയിൽ പങ്കെടുത്ത ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ടായിരുന്നു.
സുരേഷ് ഗോപിയുടെ ഭാഗ്യ രാധികയ്ക്കും മൂത്തമകനായ ഗോകുലിനും ഇളയമകൻ മാധവിനും ഒപ്പം വിന്ദുജയും മകൾ നേഹ നമ്പ്യാരും നിൽക്കുന്ന ഒരു ഫോട്ടോയാണ് വിന്ദുജ പോസ്റ്റ് ചെയ്തത്. ഇത് കൂടാതെ നടി അഹാന കൃഷ്ണ ഭാഗ്യയുടെയും ശ്രേയസിന്റെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് ഇരുവർക്കും പുതിയ ജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തിരുന്നു. ഇത് കൂടാതെ വിവാഹ പാർട്ടിയുടെ വേറെയും ചിത്രങ്ങൾ വന്നിട്ടുണ്ട്.
പച്ച നിറത്തിലെ ലെഹങ്ക ധരിച്ചാണ് ഭാഗ്യ വിവാഹ പാർട്ടിയിൽ പങ്കെടുത്തത്. അഹാനയ്ക്ക് പുറമേ അനിയത്തിമാരായ ദിയയും, ഹൻസികയും ആഘോഷങ്ങളിൽ പങ്കെടുത്തു. ബിഗ് ബോസ് താരമായ ശോഭ വിശ്വനാഥും നവദമ്പതികൾക്ക് ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിരുന്നു. ശോഭയും വിവാഹ പാർട്ടിയിൽ പങ്കെടുത്തിരുന്നു. രാധികയുടെയും ഗോകുലിന്റെയും മാധവിന്റെയും ഭവാനിയുടെയും എല്ലാം ചിത്രങ്ങൾ വന്നെങ്കിലും സുരേഷ് ഗോപിയുടെ മാത്രം വന്നില്ല.