February 26, 2024

‘സൂപ്പർഹിറ്റുകാരന് ഇനി മിന്നൽ വേഗം!! വോൾവോ എസ്.യു.വി സ്വന്തമാക്കി ബേസിൽ ജോസഫ്..’ – വില കേട്ടാൽ ഞെട്ടും

ഈ വർഷം നേട്ടങ്ങളുടെ മാത്രം വർഷമായി മാറിയ ഒരു നടനെ മലയാള സിനിമയിലുണ്ടായിട്ടുളളൂ. കഴിഞ്ഞ വർഷം അവസാനം അദ്ദേഹം സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഈ വർഷം നായകനായി അഭിനയിച്ച രണ്ട് സിനിമകളും സൂപ്പർഹിറ്റായി മാറിയത്. മിന്നൽ മുരളിയുടെ സംവിധായകനായ ബേസിൽ ജോസഫാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

ബേസിൽ ഈ വർഷം നായകനായി അഭിനയിച്ച പാൽതു ജാൻവർ, ജയജയജയജയ ഹേയും തിയേറ്ററുകളിൽ സൂപ്പർഹിറ്റുകളായിരുന്നു. ഇതിൽ ജയ ഹേ വളരെ ചെറിയ ബഡ്ജറ്റിൽ ഷൂട്ട് ചെയ്ത ചിത്രമാണ്. അത് അൻപത് കോടിയിൽ അധികം രൂപയാണ് കളക്ഷൻ നേടിയത്. ബേസിലിന്റെ രണ്ട് സിനിമയിലെ പ്രകടനവും ഏറെ പ്രശംസീയമാണ്. ഇത് കൂടാതെ ബേസിലിന്റെ വേറെയും രണ്ട് സിനിമകൾ റിലീസ് ചെയ്തിരുന്നു.

ടോവിനോയ്ക്ക് ഒപ്പമുള്ള ഡിയർ ഫ്രണ്ട്, തിയേറ്ററുകളിൽ സൂപ്പർഹിറ്റായ ന്നാ താൻ കേസ് കൊട് എന്നിവയിലും ബേസിൽ അഭിനയിച്ചിരുന്നു. തുടരെ തുടരെ ഹിറ്റുകൾ സമ്മാനിച്ച ബേസിൽ ഇപ്പോഴിതാ വോൾവോയുടെ എസ്.യു.വി മോഡലായ എക്സ്.സി 90 സ്വന്തമാക്കിയിരിക്കുകയാണ്. കൊച്ചിയിൽ വോൾവോയുടെ ഷോറൂമിൽ നിന്ന് ബേസിലും ഭാര്യയും ചേർന്നാണ് വാഹനം ഏറ്റുവാങ്ങിയത്.

96 ലക്ഷത്തോളം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കൊച്ചയിലെ ഓൺ റോഡ് പ്രൈസ് എന്ന് പറയുന്നത് ഏകദേശം ഒരു കോടി 21 ലക്ഷത്തോളമാണ്. 1969 സി.സി എൻജിനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. 17.2 കെ.എം ആണ് കമ്പനി പറയുന്ന മൈലേജ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്.യു.വി മോഡലുകളിലാണ് ഒന്നാണ് ഇത്. 100 കെ.എം വേഗത്തിൽ എത്താൻ 6.7 സെക്കൻഡ് മാത്രമാണ് എടുക്കുന്നത്.