തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ എത്തി മലയാള സിനിമകളുടെ ഭാഗമായി മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറിയ ഒരാളാണ് നടൻ ബാല. അഭിനയത്തിൽ തിളങ്ങി നിൽക്കുമ്പോൾ കരൾ രോഗത്തിന് പിടിയിൽ ആവുകയും അതിൽ നിന്ന് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തിരുന്നു. വിവാഹ ജീവിതവും ബാലയുടെ ഏറെ മോശം അവസ്ഥയിൽ ആയിരുന്നു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞു.
പിന്നീട് ഡോക്ടറായ എലിസബത്തുമായി ഒന്നിച്ച് ജീവിക്കാൻ തീരുമാനം എടുത്തു. അസുഖബാധിതനായ സമയത്ത് താങ്ങായി നിന്ന് എലിസബത്തിനെ ഇടയ്ക്ക് ഒപ്പമുള്ള ഫോട്ടോസ് കാണാതെയായി. ഇരുവരും തമ്മിൽ പിരിഞ്ഞോ എന്ന് തരത്തിൽ പ്രചാരണങ്ങളുമുണ്ടായി. അത് ശരി വെക്കുന്ന തരത്തിൽ ആയിരുന്നു ഇരുവരുടെയും പിന്നീടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ. ഇതിനിടയിലാണ് ബാലയുടെ പുതിയ പോസ്റ്റ് ചർച്ചയാകുന്നത്.
മുറപ്പെണ്ണ് കോകിലയുടെ ഫോട്ടോയ്ക്ക് ഒപ്പം ബാല കുറിച്ച് വാക്കുകളാണ് ശ്രദ്ധനേടുന്നത്. “എൻ്റെ ത്യാഗങ്ങൾ ഭീരുത്വമല്ല.. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക.. 16 വർഷത്തിനു ശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു.. എൻ്റെ ഭൂതകാലം മറന്നു എന്നല്ല അതിനർത്ഥം..”, ഇതായിരുന്നു ബാല മുറപ്പെണ്ണിന് ഒപ്പമുള്ള പോസ്റ്റിനോടൊപ്പം എഴുതിയത്. ഇൻസ്റ്റാഗ്രാമിൽ വേറെ രീതിയിലാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
“ഞാൻ ഇപ്പോൾ സന്തോഷവാനാണ്, പക്ഷേ എൻ്റെ ഭൂതകാലത്തിൽ നിന്ന് ഒന്നും ഞാൻ മറന്നിട്ടില്ല. ചാരത്തിൽ നിന്നും ഞാൻ എന്റെ ജീവിതം ആരംഭിച്ചിരിക്കുകയാണ്. പക്ഷേ എന്നെ പ്രകോപിപ്പിച്ചാൽ ബാക്കി നിങ്ങൾ അറിയും..”, ഇതായിരുന്നു അതെ പോസ്റ്റിന് ഇൻസ്റ്റാഗ്രാമിൽ ബാല എഴുതിയത്. രണ്ടിടത്തും എലിസബത്ത് എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്. ചിലർ നീയും ഗോപി സുന്ദറും തമ്മിൽ എന്ത് വ്യത്യാസം എന്ന് പോലും ചോദിച്ചിട്ടുണ്ട്.