മലയാളികൾ ഏറെ ഉറ്റുനോക്കിയ ഒരു താരദമ്പതികൾ ആയിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. പക്ഷേ ഇരുവരും വളരെ അപ്രതീക്ഷിതമായി വേർപിരിഞ്ഞിരുന്നു. ഒരു മകളും ഇരുവർക്കും ഉണ്ടായിരുന്നു. വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം അമൃതയുമായി പിരിയാനുള്ള കാരണം ഇതാദ്യമായി ബാല മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ ജന്മദിനത്തിൽ ഓൺലൈൻ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഈ കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ബാല പ്രതികരിച്ചത്.
“ഞാൻ ഇപ്പോൾ കുറച്ച് അസ്വസ്ഥതയിലാണ്. മകളെ ഇന്നെങ്കിലും ഒരു വീഡിയോ കോളിൽ എങ്കിലും കാണാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിച്ചു. ദേഷ്യമായി ഇരിക്കുമ്പോഴോ സങ്കടപ്പെട്ട് ഇരിക്കുമ്പോഴോ കാര്യങ്ങൾ സംസാരിക്കാൻ പാടില്ല. എന്നാലും ഞാൻ പറയാം.. കാണാൻ പാടില്ലാത്ത ഒരു കാഴ്ച ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു. അത് സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല, അങ്ങനെയൊക്കെ ഉണ്ടോ എന്ന് ഞെട്ടിപ്പോയി.
അന്ന് വരെ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികൾ എന്നതിനൊക്കെ ഞാൻ ഭയങ്കര പ്രാധാന്യം കൊടുത്തു. ആ ഒരു കാഴ്ച കണ്ട ശേഷം പിന്നെ ഒന്നുമില്ല! അന്ന് ഞാൻ തളർന്നുപോയി. എത്ര വലിയ ബലശാലിയായാലും അവർ അത്രയും നാൾ വിശ്വസിച്ചത് എല്ലാം ഒരു സെക്കന്റിൽ തകർന്നുപോകുമ്പോൾ, ആരായാലും ഞെട്ടിത്തരിച്ചു പോകും. അല്ലെങ്കിൽ ആ മൂന്ന് പേര് രക്ഷപ്പെടുകയില്ലായിരുന്നു.
രണ്ടുപേരല്ല, മൂന്ന് പേര്! എന്റെ മകൾ ഉണ്ടായതുകൊണ്ട് ഞാൻ ഇത്രയും നാൾ ഒന്നും പറയാതിരുന്നത്. ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഞാൻ എപ്പോഴേ എല്ലാം തുറന്നുപറഞ്ഞേനേ! പെൺകുട്ടിയായി പോയി. അവൾക്ക് നല്ലയൊരു ലൈഫ് ഉണ്ടാവണമെന്ന് ആഗ്രഹിച്ചു. ഞാൻ ഒരു നടനൊക്കെ ആയിരിക്കാം, പക്ഷേ അവളുടെ മുന്നിൽ ഞാൻ സാധാരണ ഒരു അച്ഛനാണ്..”, ബാല മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു.