മലയാളികൾ ഏറെ സ്നേഹിക്കുകയും നെഞ്ചിൽ ഏറ്റുകയും ചെയ്ത നായികയാണ് അവന്തിക മോഹൻ. മലയാളി വീട്ടമ്മമാർ മാത്രമല്ല മറ്റു യുവതീയുവാക്കളും താരത്തിന്റെ ആരാധകർ തന്നെ. മലയാളികളുടെ സ്വീകരണ മുറിയിൽ സ്ഥിരമായി വന്നു ത്രസിപ്പിക്കാറുള്ള മികച്ച അഭിനയത്രിയാണ് അവന്തിക എന്ന് താരം തന്നെ തെളിയിച്ചിട്ടുള്ളതാണ്. 2012-ൽ യക്ഷി ഫെയ്ത് ഫുള്ളി യുവേഴ്സ് എന്ന മലയാളം ചിത്രത്തിലൂടെ അഭിനയ രംഗത്തു അരങ്ങേറ്റം കുറിച്ച താരം ആണ് അവന്തിക മോഹൻ.
ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. തുടർന്ന് മിസ്റ്റർ ബീൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, 2014 തമിഴ് അരങ്ങേറ്റ ചിത്രം ആലമരം, അതെ വർഷം തന്നെ തെലുങ്കു അരങ്ങേറ്റ ചിത്രം വുണ്ടിലെ മച്ചി കാലം മുണ്ടു മുണ്ടുന, 2016 ൽ കന്നഡ അരങ്ങേറ്റ ചിത്രം പ്രീതിയല്ലി സഹജ, തുടങ്ങി മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ ആയി പത്തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
സിനിമാരംഗത്തു നിന്നും മലയാള മിനിസ്ക്രീനിലേക്കു ചുവടു വെച്ച താരം കൂടിയാണ് അവന്തിക. 2015 ൽ സൂര്യ ടി വിയിൽ ശിവകാമി എന്ന സീരിയലിൽ കൂടിയാണ് താരം മലയാളി വീട്ടമ്മമാരുടെ പ്രിയങ്കരിയായി മാറിയത്. തുടർന്ന് ആത്മസഖി, രാജ റാണി, പ്രിയപ്പെട്ടവൾ, തൂവൽസ്പർശം തുടങ്ങി സൂര്യ ടി വി ഏഷ്യാനെറ്റ് മഴവിൽ മനോരമ എന്നീ ചാനലുകളിൽ താരം സജീവമായി. സ്റ്റാർ മ്യൂസിക് ഏഷ്യാനെറ്റ് സൂപ്പർ ചാലഞ്ചു മത്സരാർത്ഥിയായും താരം മലയാളികൾക്ക് മുമ്പിൽ അവതരിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം നിരവധി ആരാധകരെ ആണ് സംബാധിച്ചിട്ടുള്ളത്. താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും ഡാൻസ് റീൽസുകളും ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഹോട്ട് ഡാൻസ് റീൽ ആണ് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിൽ ഉള്ളത്. ബ്ലാക്ക് ഡ്രെസ്സിൽ ഹോട്ട് ആയി വന്ന താരം തന്നെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ കാണാം.