യക്ഷി ഫൈൽഫുള്ളി യുവേഴ്സ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അവന്തിക മോഹൻ. അതിന് ശേഷം മിസ്റ്റർ ബീൻ, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ക്രോക്കോടൈൽ ലവ് സ്റ്റോറി തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ക്രോക്കോടൈൽ ലവ് സ്റ്റോറിയിൽ അവന്തിക നായികയായിട്ടാണ് അഭിനയിച്ചത്. ഇതിന് ശേഷം അന്യഭാഷകളിലേക്കും താരം പോയി.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു. 2015 മുതൽ ടെലിവിഷൻ മേഖലയിലും സജീവ സാന്നിദ്ധ്യമായി അവന്തിക മാറി. സൂര്യ ടി.വിയിലെ ശിവകാമി എന്ന സീരിയലിലാണ് അവന്തിക ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം ആത്മസഖി, പ്രിയപ്പെട്ടവൾ തുടങ്ങിയ പരമ്പരയിലും അഭിനയിച്ച അവന്തിക, തൂവൽസ്പർശത്തിലെ അഭിനയിച്ച ശേഷമാണ് ആരാധകരെ നേടിയത്.
തൂവൽസ്പർശത്തിലെ എസിപി ശ്രേയ നന്ദിനി ഐപിഎസ് ആയിട്ട് തകർത്ത് അഭിനയിച്ച അവന്തിക മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഒരു യഥാർത്ഥ പൊലീസുകാരിയാണെന്ന് പലർക്കും സംശയം വരെ തോന്നി പോയിരുന്നു. സ്റ്റാർ മ്യൂസിക് സീസൺ 3,4-ലുമൊക്കെ അവന്തിക പങ്കെടുത്തിട്ടുണ്ട്. തൂവൽസ്പർശം കഴിഞ്ഞ് പുതിയ പരമ്പരകൾ ഒന്നും തന്നെ അവന്തിക ചെയ്തിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് അവന്തിക.
“ഒരിക്കൽ ഒരു രാജ്ഞി എപ്പോഴും രാജ്ഞിയാണ്..” എന്ന ക്യാപ്ഷനോടെ അവന്തിക പങ്കുവച്ച മിറർ സെൽഫി ഫോട്ടോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നുണ്ട്. ഡിക്രൂവാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. നിതിൻ സുരേഷിന്റെ സ്റ്റൈലിങ്ങിൽ അനീഷ് സി ബാബുവാണ് അവന്തികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.