യക്ഷി എന്ന 2012-ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അവന്തിക മോഹൻ. അതിന് ശേഷം കുറച്ച് സിനിമകളിൽ അവന്തിക അഭിനയിച്ചെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധനേടാൻ അധികം സാധിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും കന്നഡയിലും ഓരോ സിനിമകളിൽ അവന്തിക അഭിനയിച്ചു. പിന്നീട് 2017-ൽ വിവാഹിതയായ ശേഷം സിനിമയിൽ അത്ര സജീവമായി നിന്നില്ല.
അവന്തികയ്ക്ക് ആരാധകരെ നേടിക്കൊടുത്തത് സീരിയൽ മേഖലയാണ്. ആദ്യം ശിവകാമി എന്ന സീരിയലിലാണ് അവന്തിക അഭിനയിച്ചത്. ആത്മസഖി, പ്രിയപ്പെട്ടവൾ തുടങ്ങിയ പരമ്പരകളിലും അവന്തിക തിളങ്ങി. ഏഷ്യാനെറ്റിലെ തൂവൽസ്പർശം എന്ന പരമ്പരയിലെ വേഷമാണ് കൂടുതൽ ജനശ്രദ്ധ നേടി കൊടുത്തത്. ഇപ്പോൾ മഴവിൽ മനോരമയിലെ മണിമുത്ത് എന്ന സീരിയലിലാണ് അവന്തിക അഭിനയിക്കുന്നത്.
ഈ കഴിഞ്ഞ ദിവസമായിരുന്നു അവന്തികയുടെ ജന്മദിനം. ജന്മദിനത്തിൽ ഇരട്ടി മധുരം അവന്തികയ്ക്ക് ലഭിച്ചിരിക്കുകയാണ്. മണിമുത്ത് സീരിയലിലെ അഭിനയത്തിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച നടിക്കുള്ള പുരസ്കാരം താരത്തിന് ലഭിച്ചു. “ഇതിൽക്കൂടുതൽ ഞാൻ എന്താണ് ചോദിക്കേണ്ടത്! എൻ്റെ ജന്മദിനമായ ജൂൺ 8 ന് എനിക്ക് പ്രപഞ്ചത്തിൽ നിന്ന് ഒരു അത്ഭുതകരമായ സമ്മാനം ലഭിച്ചു. മണിമുത്ത് എന്ന സീരിയലിന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ മികച്ച നടിക്കുള്ള പുരസ്കാരം.
ഇതിഹാസ നടൻ ശങ്കർ സാറിൽ നിന്ന് ഈ അവാർഡ് സ്വീകരിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതിഹാസ നടി ഷീല അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങി. ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്.
നിങ്ങൾ ചിത്രങ്ങൾ സ്വൈപ്പ് ചെയ്താൽ, സദസ്സിൽ ഒരു അഭിമാനിയായ അമ്മ ഇരിക്കുന്നത് നിങ്ങൾക്ക് കാണാനാകും. ബിജു പ്രവി സർ, ടിഎസ് സജി സാർ, മികച്ച സീരിയലിന് ലഭിച്ച അവാർഡിന് അഭിനന്ദനങ്ങൾ. ഞങ്ങൾ രണ്ട് അവാർഡുകൾ നേടി. നന്ദി മാത്രം..”, അവന്തിക സന്തോഷം പങ്കുവെച്ചു.