‘ജന്മദിനം ആഘോഷിക്കാൻ ഗോവയിലേക്ക്!! സ്റ്റൈലിഷ് ലുക്കിൽ അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് വൈറലാകുന്നു

കൊച്ചിയിൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്‌ത്‌ തന്റെ കരിയർ ആരംഭിച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഫ്ലാവേഴ്സ് ടി.വിയിലെ കോമഡി സൂപ്പർ നൈറ്റ് എന്ന പ്രോഗ്രാമിലെ അവതാരകയായി എത്തിയ ശേഷമാണ് അശ്വതി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. അതിന് ശേഷം നിരവധി ഷോകളിലാണ് അശ്വതി ശ്രീകാന്ത് അവതാരകയായി തിളങ്ങിയത്.

2012-ൽ വിവാഹിതയായ ശേഷം ദുബായിലേക്ക് പോയ അശ്വതി കോമഡി സൂപ്പർ നൈറ്റിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തോളമായി ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളുകൂടിയാണ് അശ്വതി. 2020 മുതൽ ഫ്ലാവേഴ്സ് ടിവിയിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കോമഡി പരമ്പരയിൽ പ്രധാനവേഷങ്ങളിൽ ഒന്ന് അഭിനയിക്കുന്നത് അശ്വതിയാണ്.

ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച അശ്വതിക്ക് അതെ വർഷത്തിലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മൂന്ന് സീസണുകളായിട്ടാണ് ചക്കപ്പഴം ചാനലിൽ എത്തിയത്. അതിൽ മൂന്നാമത്തെ സീസണാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാമത്തെ സീസണിൽ മാറിനിന്ന അശ്വതിയുടെ തിരിച്ചുവരവും മൂന്നിൽ കണ്ടു.

രണ്ട് കുട്ടികളാണ് അശ്വതിക്കുള്ളത്. ഈ കഴിഞ്ഞ ഫെബ്രുവരി 24-ന് അശ്വതിയുടെ മുപ്പത്തിയേഴാം ജന്മദിനമായിരുന്നു. ജന്മദിനം ആഘോഷിക്കാൻ വേണ്ടി അശ്വതി ഗോവയിൽ പോയതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. ഗോവൻ ഫോട്ടോസിൽ അശ്വതി കുറച്ചുകൂടി സ്റ്റൈലിഷും മോഡേണുമായി കാണപ്പെടുന്നുമുണ്ട്. ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റിന്റെ മേളമാണ്.


Posted

in

by