അഭിനയ രംഗത്ത് പ്രവർത്തിക്കുന്നവരുടെ സൗഹൃദ നിമിഷങ്ങൾ എന്നും പ്രേക്ഷകർക്ക് കാണാൻ ഏറെ ഇഷ്ടമുള്ള ഒരു കാര്യമാണ്. സിനിമയിലോ സീരിയലിലോ അഭിനയിക്കുന്ന താരങ്ങൾക്ക് ഇടയിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന വളരെ വിരളമാണെന്ന് പലരും പറയാറുണ്ട്. സീരിയലിലും വെബ് സീരീസുകളിൽ അഭിനയിച്ച് മലയാളികൾക്ക് സുപരിചിതരായ രണ്ട് പേരാണ് അമൃത നായരും അശ്വതി നായരും.
അശ്വതി ഫ്ലാവേഴ്സ് ടി.വിയിലെ ഉപ്പും മുളകും എന്ന കോമഡി സീരിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ്. ഉപ്പും മുളകിലും മുടിയന്റെ കടുത്ത ആരാധികയായ പൂജ ജയറാം എന്ന കഥാപാത്രമായിട്ടാണ് അശ്വതി എത്തിയത്. ജൂഹി പോയി റേറ്റിംഗ് താഴേക്ക് പോയിക്കൊണ്ടിരുന്ന സമയത്താണ് അശ്വതി ഉപ്പും മുളകിലും എത്തിയത്. ടെലിവിഷൻ അവതാരകയായി കരിയർ തുടങ്ങിയ ഒരാളാണ് അശ്വതി.
അമൃതയാകട്ടെ ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് അത്. പക്ഷേ അതിൽ നിന്ന് പിന്മാറിയ അമൃത സ്റ്റാർ മാജിക്കിൽ പങ്കെടുക്കുകയും നിരവധി വെബ് സീരീസുകളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ധാരാളം ടെലിവിഷൻ ഷോകളിലും അമൃത പങ്കെടുത്തിട്ടുണ്ട്.
View this post on Instagram
ഇപ്പോൾ കൗമദി ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന ലേഡീസ് റൂം എന്ന കോമഡി സീരിയലിൽ ഒരുമിച്ഛ്ക് അഭിനയിക്കുകയാണ് അമൃതയും അശ്വതിയും. ഇപ്പോഴിതാ അതിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചെടുത്ത ഒരു രസകരമായ വീഡിയോ അമൃത പങ്കുവച്ചിരിക്കുകയാണ്. അശ്വതി അമൃതയെ ശല്യം ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ചേച്ചി വേറെ മൂഡിലാണെന്ന് ചില ആരാധകർ കമന്റ് ഇട്ടിട്ടുമുണ്ട്.