മലയാള സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ആഡംബര വാഹനങ്ങളോടുള്ള ഇഷ്ടം എന്നും പ്രേക്ഷകർ ഉറ്റുനോക്കിയിട്ടുള്ള ഒന്നാണ്. മമ്മൂട്ടിയും മോഹൻലാലും തുടങ്ങിയ സൂപ്പർസ്റ്റാറുകൾ മുതൽ യൂത്തിന്റെ സൂപ്പർതാരങ്ങൾ വരെ ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ സ്വന്തമാക്കാറുണ്ട്. ഈ അടുത്തിടെ തിയേറ്ററുകളിൽ ഇറങ്ങി മികച്ച അഭിപ്രായം നേടിയ സിനിമയാണ് സിബി മലയിലിന്റെ കൊത്ത്.
ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ആസിഫും റോഷനും പുതിയ ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. കൊത്ത് ഹിറ്റ് അടിച്ചോ എന്നാണ് ഇരുവരുടെയും ആരാധകർ ചോദിക്കുന്നത്. ആസിഫ് അലിയും നേരത്തെ ആഡംബര കാറുകൾ വാങ്ങിയിട്ടുണ്ട്.
ആസിഫ് അലി ലാൻഡ് റോവറിന്റെ ഡിഫൻഡറാണ് വാങ്ങിയത്. ലാൻഡ് റോവറിന്റെ ആഡംബര വാഹനങ്ങളിൽ ഒന്നാണ് ഡിഫൻഡർ. ഡിഫൻഡർ 110 എച്ച്.എസ്.ഇ എന്ന വേരിയന്റാണ് ആസിഫ് വാങ്ങിയത്. 1.10 കോടി എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കേരളത്തിലെ ഓൺ റോഡ് വില ഏകദേശം 1.37 കോടി രൂപയാണ്. കുടുംബത്തിനും സുഹൃത്തുകൾക്ക് ഒപ്പമാണ് ആസിഫ് വാഹനം വാങ്ങാൻ എത്തിയത്.
റോഷൻ പൊതുവെ വാഹന പ്രേമി അല്ലെങ്കിലും ബി.എം.ഡബ്ല്യൂവിന്റെ ത്രീ സീരിസിലെ എം340 ഐ ആണ് താരം സ്വന്തമാക്കിയത്. 68 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കാറിന്റെ കേരളത്തിലെ ഓൺ റോഡ് പ്രൈസ് ഏകദേശം 87 ലക്ഷം രൂപയാണ്. ബോളിവുഡിലും തമിഴിലും ഒക്കെ വളരെ സജീവമായി നിൽക്കുന്ന റോഷനെ സംബന്ധിച്ച് നിസാരമാണ് ഈ തുക. വിക്രത്തിന്റെ കോബ്രയിലെ വില്ലൻ റോഷനായിരുന്നു. റോഷന്റെ ഒരു തെക്കൻ തല്ലുകേസും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ ഓടുന്നുണ്ട്.