സോഷ്യൽ മീഡിയകളുടെ വരവോടെ കേരളത്തിലെ ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലായി മാറാറുള്ള ഒരുപാട് താരങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ ഇന്ന് സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കളെ പോലെ തന്നെ സ്വീകാര്യത ഇവർക്ക് ലഭിക്കാറുണ്ട്. ടിക്-ടോക് ആണ് പലരുടെയും ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. അതിൽ കുഞ്ഞൻ വീഡിയോസ് ചെയ്ത മലയാളികൾക്ക് പ്രിയങ്കരരായി നിരവധി താരങ്ങളുണ്ട്.
ടിക്-ടോക് ഇന്ത്യയിൽ നിരോധിച്ചപ്പോൾ അവരിൽ പലരും വിഷമിച്ചെങ്കിലും വൈകാതെ തന്നെ ഇൻസ്റ്റാഗ്രാം റീൽസ് എന്ന പ്ലാറ്റഫോം ഇറക്കുകയും അത് ഇൻസ്റ്റാഗ്രാമിന്റെ ഭാഗമായി മാറ്റുകയും ചെയ്തു. അങ്ങനെ അതിലൂടെയും പുത്തൻ കുറെ താരോദയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് പലർക്കും പിന്നീട് മോഡലിംഗ് മേഖലയിൽ ശോഭിക്കാൻ സാധിക്കുകയും ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യുകയും ചെയ്യാറുണ്ട്.
റീൽസ് ചെയ്യുന്നത് ഇത്തരം വൈറൽ താരങ്ങൾ മാത്രമല്ല, സിനിമ താരങ്ങളും ചെയ്യാറുണ്ട്. റീൽസുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അഷിക അശോകൻ. വെബ് സീരീസുകളിലും മ്യൂസിക് വീഡിയോസിലും അഭിനയിച്ചിട്ടുള്ള അഷിക സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. അതും തമിഴിലൂടെയാണ് സിനിമ പ്രവേശനം. മലയാള സിനിമയിൽ അഭിനയിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ഓണത്തിന് മറ്റു ഇൻഫ്ലുവൻസേഴ്സിനെ പോലെ തന്നെ അഷികയും ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. കൈയിൽ വീണയും പിടിച്ച് വെള്ളച്ചാട്ടത്തിന് കീഴിൽ പോസ് ചെയ്തിരിക്കുന്ന അശികയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് എം.ജെ വെഡിങ് കമ്പനിയാണ്. നിഹാ ഡിസൈനർ ബൗട്ടിക്കാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. ബിജിന കല്യാണിയാണ് അശികയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.