സോഷ്യൽ മീഡിയയിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളുണ്ട്. പലർക്കും സിനിമയിലേക്കും സീരിയലുകളിലേക്കും ഒരു ചവിട്ടുപടിയായിട്ടാണ് ഇത്തരം പ്ലാറ്റുഫോമുകളെ കാണുന്നത്. ഒരുപാട് വൈറലായി മാറുന്നവർക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാറുണ്ട്. ചിലർ മോഡലിംഗ് രംഗത്തേക്കും തിരഞ്ഞുപോകാറുണ്ട്. ദിനപ്രതി ഓരോ പുതിയ താരങ്ങളാണ് ഇതിലൂടെ മുന്നോട്ട് വരുന്നത്.
ഇത്തരത്തിൽ ടിക്-ടോക് കാലഘട്ടം മുതൽ ഇപ്പോഴുള്ള റീൽസ് വരെ സമൂഹ മാധ്യമങ്ങളിൽ കഴിവ് പ്രകടിപ്പിച്ച് വന്ന താരമാണ് അഷിക അശോകൻ. അഞ്ച് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ഒരാളാണ് അഷിക. സോഷ്യൽ മീഡിയയിൽ തരംഗമായ രാജ്ഞി നീഹാരം പെയ്ത രാവിൽ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് അഷിക ജനശ്രദ്ധ ആകർഷിക്കുന്നത്. ഇത് കൂടാതെ നിരവധി മ്യൂസിക് വീഡിയോലും അഷിക അഭിനയിച്ചിട്ടുണ്ട്.
അഷിക പ്രധാന വേഷത്തിൽ എത്തുന്ന ഒരു തമിഴ് ചിത്രം കഴിഞ്ഞ വർഷം അന്നൗൺസ് ചെയ്തിരുന്നു. അഷികയും റോഷൻ ബഷീറും ഒരുമിച്ച അഭിനയിക്കുന്ന തമിഴ് സിനിമയെന്ന രീതിയിൽ ചിത്രത്തിന്റെ പൂജ ചടങ്ങിന്റെ ഫോട്ടോസ് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ ധാരാളം മോഡൽ ഫോട്ടോഷൂട്ടുകൾ അഷിക നടത്തുന്നുണ്ട്. ഗ്ലാമറസ് വേഷത്തിലും നാടൻ വേഷത്തിലും അഷിക തിളങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ ഒരു രാജകുമാരിയെ പോലെ തോന്നിപ്പിക്കുന്ന വിധത്തിൽ അഷിക ചെയ്ത പുതിയ ഷൂട്ടിലെ ചിത്രങ്ങളും വീഡിയോസുമാണ് വൈറലാവുന്നത്. സന്ദീപ് പി.എസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അക്സ അന്ന സജിയുടെ ഡിസൈനിലുള്ള ഔട്ട് ഫിറ്റ് ധരിച്ചാണ് അഷിക ഷൂട്ട് ചെയ്തിരിക്കുന്നത്. സുദേവ് രുദ്രയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് അഷികയ്ക്ക് ലഭിച്ചത്.
View this post on Instagram