ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടിയും നർത്തകിയുമായ ആശ ശരത്ത്. കുങ്കുമപ്പൂവിലെ പ്രൊഫസർ ജയന്തിയെ ഒരിക്കലും മറക്കാൻ പറ്റുകയില്ല. ടെലിവിഷൻ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് അത്. ജയന്തിയെ പ്രേക്ഷകർ സ്വീകരിച്ചതോടെ ആശ ശരത്തിന് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു.
അതിലും തുടക്കത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്യാൻ ആശ ശരത്തിന് സാധിച്ചു. മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ ഐ.ജി ഗീതപ്രഭാകറായി മികച്ച പ്രകടനമാണ് ആശ ശരത്ത് പുറത്തെടുത്തത്. ആ സിനിമ അതുവേറെയുണ്ടായിരുന്നു കളക്ഷൻ റെക്കോർഡുകൾ ഭീതിക്കുകയും ചെയ്തിരുന്നു. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നിൽ ഭാഗമാവുകയും ചെയ്തു ആശ ശരത്ത്.
കർമ്മയോദ്ധ, വർഷം, പാപനാശം, തൂങ്കാവനം, പാവാട, കിംഗ് ലിയർ, അനുരാഗ കരിക്കിൻ വെള്ളം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സൺഡേ ഹോളിഡേ, ഭാഗമതി, ദൃശ്യം 2, സി.ബി.ഐ 5 തുടങ്ങിയ നിരവധി സിനിമകളിൽ ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ പാപ്പനാണ് ആശയുടെ അടുത്ത സിനിമ. വിവാഹിതയായ ആശ ശരത്തിന് രണ്ട് പെൺകുട്ടികളാണ് ഉളളത്.
ഇപ്പോഴിതാ മകൾ കീർത്തനയുടെ ജീവിതത്തിലെ ഒരു സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആശ ശരത്ത് ഇപ്പോൾ. “സമയം എത്ര വേഗത്തിൽ കടന്നുപോയി എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ നീ ജീവിതത്തിന്റെ അടുത്ത അധ്യായം ആരംഭിക്കാൻ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ..”, ആശ പോസ്റ്റിനോടൊപ്പം കുറിച്ചു.