December 11, 2023

‘എപ്പോഴും തറയിൽ നിന്ന് നൃത്തം ചെയ്യുന്നത് എന്തിനാ? ആര്യയുടെ ഒരു വെറൈറ്റി ഡാൻസ്..’ – വീഡിയോ കാണാം

ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി ആര്യ ബാബു. ടെലിവിഷൻ രംഗത്ത് തന്നെ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടായിരുന്നു ആര്യയുടെ തുടക്കം. ആദ്യ കാലഘട്ടങ്ങളിൽ സീരിയലിൽ വില്ലത്തി റോളുകളിൽ അഭിനയിച്ച ആര്യ പിന്നീട് ഷോകളിൽ ഹാസ്യം വളരെ ഭംഗിയായി അവതരിപ്പിക്കാൻ തുടങ്ങി.

മുകേഷിനും രമേശ് പിഷാരടിക്കും ഒപ്പം ബഡായ് ബംഗ്ലാവിൽ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡികൾ പറഞ്ഞ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ബഡായ് ബംഗ്ലാവിൽ ശ്രദ്ധനേടിയതോടെ ആര്യയ്ക്ക് സിനിമയിൽ നിന്നും അവസരങ്ങൾ വരികയും ചെയ്തു. സിനിമയിൽ ആദ്യം ചെറിയ വേഷങ്ങൾ അഭിനയിച്ച ആര്യ കുഞ്ഞിരാമായണത്തിലാണ് ആദ്യമായി ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചത്.

പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബീ 2 സെലിബ്രേഷൻസ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിലെ മത്സരാർത്ഥിയായും ആര്യ പങ്കെടുത്തിട്ടുണ്ട്. മേപ്പടിയാനാണ് ആര്യയുടെ അടുത്ത റിലീസ് ചിത്രം. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പ്രോഗ്രാമിൽ അവതാരക കൂടിയാണ് ആര്യ ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലും ആര്യ വളരെ അധികം സജീവമാണ്.

മറ്റുളള താരങ്ങളെ പോലെ റീൽസ് വീഡിയോസ് ആര്യ പങ്കുവെക്കാറുണ്ട്. കൂടുതലും മകൾക്ക് ഒപ്പമാണ് ആര്യ റീൽസ് ചെയ്യുന്നത്. ഇപ്പോഴിതാ റീൽസ് ട്രെൻഡിന് അനുസരിച്ച് ഒരു ഡാൻസ് വീഡിയോ ചെയ്തിരിക്കുകയാണ് ആര്യ. കട്ടിലിന് മുകളിൽ നിന്ന് ഹിന്ദി പാട്ടിന് ഡാൻസ് ചെയ്യുന്ന ആര്യയെ വിഡിയോയിൽ കാണാൻ പറ്റും! ” എന്തിനാണ് എപ്പോഴും തറയിൽ നിന്ന് നൃത്തം ചെയ്യുന്നത്?” എന്ന ക്യാപ്ഷനോടെയാണ് ആര്യ വീഡിയോ പോസ്റ്റ് ചെയ്തത്.