ടെലിവിഷൻ രംഗത്തിലൂടെ അഭിനയത്തിലേക്കും അവതരണത്തിലേക്കും എത്തിയ താരമാണ് നടി ആര്യ ബഡായ്. എന്റെ മാനസപുത്രിയിലൂടെ ശ്രദ്ധനേടിയ ആര്യ പിന്നീട് തമിഴിൽ മഹാറാണി എന്ന പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്താണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. കുഞ്ഞിരാമായണത്തിലൂടെ സിനിമയിലും ഇടംപിടിച്ച ആര്യ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആരാധകരെ നേടിയെടുക്കുന്നത്.
ആര്യ എന്ന് കേൾക്കുമ്പോഴേ ബഡായ് ബംഗ്ലാവ് ആയിരിക്കും ഓർമ്മ വരുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിൽ മത്സരാർത്ഥിയായും വന്ന ആര്യ ഈ സീസണിൽ തന്റെ സുഹൃത്തിനെ പുറത്താക്കിയതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഷോയ്ക്ക് എതിരെ വിമർശനം ഉന്നയിച്ചു വന്നിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയ ആര്യയ്ക്ക് ഒരു മകളാണ് ഉള്ളത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
അതിൽ ഇനിയും വിവാഹം കഴിക്കുമോ എന്ന് ഒരു ആരാധകൻ താരത്തിനോട് ചോദിച്ചു. “ഞാൻ വിവാഹ ഭരണഘടനയ്‌ക്കോ വിവാഹം കഴിക്കുന്നതിനോ മറ്റെന്തെങ്കിലും ആശയത്തിനോ എതിരല്ല. വിവാഹ സങ്കൽപ്പത്തിൽ ഏർപ്പെടുന്ന അസാധാരണമായ നിരവധി ദമ്പതികൾ എനിക്ക് ചുറ്റുമുണ്ട്. എല്ലാം ശരിയായത് കണ്ടെത്തുന്നതിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശരിയായ ഒരാളെ കണ്ടെത്തിയാൽ, ഞാനും വിവാഹിതയാകും..”, ഇതായിരുന്നു ആര്യയുടെ മറുപടി.
നെഗറ്റിവിറ്റിയെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മറ്റൊരു ആരാധകൻ ചോദിച്ചിരുന്നു. “ഇത് എളുപ്പമല്ല. നാമെല്ലാവരും മനുഷ്യരാണ്, അജ്ഞത എല്ലായ്‌പ്പോഴും ഒരു തിരഞ്ഞെടുപ്പല്ല. പക്ഷേ, അജ്ഞതയും കഠിനശ്രമവും മാത്രമാണ് ഇത്തരം വൃത്തികേടുകളെ നേരിടാനുള്ള ഏക മാർഗം. ഞാൻ ഇത് മുമ്പ് ചെയ്തിട്ടുണ്ട്, അതിനാൽ ഇത് വീണ്ടും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..”, എന്നായിരുന്നു ആര്യയുടെ ആ ചോദ്യത്തിനുള്ള മറുപടി.