മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി അരുന്ധതി നായർ വാഹനാപകടത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ ആണെന്ന് വിവരം ഒട്ടുമിക്ക മലയാളികളും അറിഞ്ഞതാണ്. തിരുവനന്തപുരത്ത് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അരുന്ധതിയ്ക്ക് അപകടം പറ്റുന്നത്. ഏറെ മണിക്കൂറുകൾ റോഡിൽ തന്നെ അപകടം പറ്റിയ ശേഷം കിടന്നു. വെന്റിലേറ്ററിൽ ആയിരുന്നു അരുന്ധതി. ഇതിനിടയിൽ ചികിത്സയ്ക്ക് പണം കണ്ടത്താൻ പറ്റാത്ത വീട്ടുകാരും ബുദ്ധിമുട്ടി.
സോഷ്യൽ മീഡിയയിലൂടെ സീരിയൽ നടി ഗോപിക അനിൽ അരുന്ധതിയുടെ അപകടവിവരം പങ്കുവെക്കുകയും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതോടെ പലരും ഈ സംഭവം അറിയുന്നത്. പിന്നീട് പല താരങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ ഇപ്പോഴും ചികിത്സയിൽ തന്നെയാണ് താരം. ഇപ്പോഴിതാ അരുന്ധതിയുടെ ആരോഗ്യനിലയെ കുറിച്ച് സഹോദരി ആരതി പങ്കുവച്ചിരിക്കുകയാണ്.
“എല്ലാവർക്കും നമസ്കാരം, ഞാൻ എൻ്റെ സഹോദരിയെക്കുറിച്ച് വളരെക്കാലമായി ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. ഈ ദുഷ്‌കരമായ സമയത്ത് എല്ലാവരുടെയും ഹൃദയംഗമമായ പ്രാർത്ഥനകൾക്കും സാമ്പത്തിക പിന്തുണയ്‌ക്കും എൻ്റെ നന്ദി അറിയിക്കാൻ ആദ്യമായും പ്രധാനമായും ഞാൻ ആഗ്രഹിക്കുന്നു. അരുന്ധതി ഇപ്പോഴും ക്രിട്ടിക്കൽ കെയർ യൂണിറ്റിലും അവളുടെ ജി.സി സ്കോർ 3-ൽ നിന്ന് 9 ആയി വർദ്ധിച്ചു.
അവൾ ഇപ്പോഴും അബോധാവസ്ഥയിലും കാഴ്ചയ്ക്കും സാരമായി കുഴപ്പമുണ്ടെന്നതും അവളുടെ അവസ്ഥ ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. അതിനാൽ ദയവായി പ്രാർത്ഥിക്കുന്നതും സഹായം വാഗ്ദാനം ചെയ്യുന്നതും നിർത്തരുത്. 50 ദിവസത്തിലേറെയായതിനാൽ നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും തുടരുക..”, സഹോദരി ആരതി പോസ്റ്റ് ചെയ്തു. അവൾ തിരിച്ചുവരും സങ്കടപ്പെടണ്ട എന്ന് ആരതിയെ പലരും ആശ്വസിപ്പിച്ചു.