‘വീട്ടിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കി, നടൻ വിജയകുമാറിന് എതിരെ അർത്ഥന..’ – വീഡിയോ പുറത്തുവിട്ട് മകൾ

നടൻ വിജയകുമാറിന് എതിരെ ഗുരുതര ആരോപണങ്ങളുമായി മകളും നടിയുമായ അർത്ഥന ബിനു. അർത്ഥനയുടെ അമ്മ ബിനുവും വിജയകുമാറും തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ട് വർഷങ്ങളായിരുന്നു. അച്ഛന്റെ യാതൊരുവിധ പേരും ഉപയോഗിക്കാതെ തന്നെയാണ് അർത്ഥന സിനിമയിലേക്ക് എത്തിയത്. അർത്ഥനയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വധ ഭീക്ഷണി മുഴക്കി എന്നാണ് മകളുടെ ആരോപണം. ഇതിന്റെ തെളിവായി ഒരു വീഡിയോയും അർത്ഥന പങ്കുവച്ചിട്ടുണ്ട്.

“ക്യാപ്ഷൻ മുഴുവൻ വായിക്കൂ.. ഏകദേശം 9:45 കഴിഞ്ഞ് സഹായത്തിനായി ഞങ്ങൾ പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാൽ ആണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ചലച്ചിത്ര നടൻ കൂടിയായ എന്റെ ‘ബിയോളോജിക്കൽ’ പിതാവ് വിജയകുമാറാണ് വീഡിയോയിൽ ഉള്ളത്. എനിക്കും അമ്മയ്ക്കും സഹോദരിക്കും അനുകൂലമായി ഏകദേശം 10 വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലിരുന്നു. എന്നിട്ടും മതിൽ ചാടിക്കടന്ന് ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന ശേഷം അദ്ദേഹം തിരികെ പോകുന്നതാണ് ഈ വിഡിയോയിൽ ഉളളത്.

എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹ മോചനം നേടിയവർ ആണ്. ഞാനും എന്റെ അമ്മയും സഹോദരിയും എൺപത്തിയഞ്ച് വയസ്സിന് മുകളിലുള്ള അമ്മൂമ്മയ്ക്ക് ഒപ്പം ഞങ്ങളുടെ മാതൃ വീട്ടിലാണ് താമസിക്കുന്നത്. വർഷങ്ങളായി അയാൾ അതിക്രമിച്ച് കയറുന്നു, ഞങ്ങൾ നിരവധി തവണ പോലീസിൽ കേസ് കൊടുത്തിരുന്നു. ഇന്ന്, ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി, വാതിൽ പൂട്ടാതെ ഇരുന്നതിനാൽ തുറന്ന ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി.

എന്റെ അനിയത്തിയേയും മുത്തശ്ശിയെയും കൊ ല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ ഞാൻ പ്രതികരിച്ചു. അനുസരിച്ചില്ലെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് നിർത്തിക്കും എന്നും അതിന് ഏതറ്റം വരെയും പോകും എന്നും ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണം എങ്കിൽ പുള്ളി പറയുന്ന സിനിമകളിൽ അഭിനയിക്കണം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ജനലിൽ ഇട്ട് അടിച്ചു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റു എന്ന് അയാൾ ആരോപിച്ചു. ഷൂട്ടിംഗ് പൂർത്തിയായ എന്റെ സിനിമയെയും ടീമിനെയും അദ്ദേഹം ചീത്ത വിളിച്ചു.

എന്റെ ജോലി സ്ഥലത്ത് അതിക്രമിച്ച് കയറുന്നതിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും എന്റെ അമ്മയുടെ ജോലിസ്ഥലത്തും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിലും അരാജകത്വം സൃഷ്ടിച്ചതിനും എതിരെ ഞാനും അമ്മയും അദ്ദേഹത്തിന് എതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം നടക്കുന്നത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിന് മാത്രം.. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്.. എനിക്ക് ആരോഗ്യമുള്ള കാലത്തോളം ഞാൻ അത് തുടരും.

View this post on Instagram

A post shared by Arthana Binu (@arthana_binu)

ഞാനൊരു മലയാള സിനിമയിൽ അഭിനയിക്കുമ്പോൾ അത് തടയാൻ വേണ്ടി അദ്ദേഹം കേസ് കൊടുത്തിരുന്നു. ഷൈലോക്കിൽ അഭിനയിച്ചപ്പോഴും അതുണ്ടായി. കൂടുതൽ എഴുതാനുണ്ട്, പക്ഷേ ക്യാപ്ഷനിൽ മാക്സിമം എഴുതാൻ പറ്റുന്നതിന്റെ ലിമിറ്റ് ഇല്ല. എന്റെ അമ്മയ്ക്ക് തിരിച്ചുനൽകാനുള്ള പണവും സ്വർണത്തിന്റേയും പേരിൽ കേസ് നൽകിയിട്ടുണ്ട്..”, അർത്ഥന വീഡിയോടൊപ്പം കുറിച്ചു. മലയാളത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുലിന്റെ ആദ്യ ചിത്രത്തിലൂടെയാണ് അർത്ഥന നായികയായി അരങ്ങേറുന്നത്.