സൂര്യ ടി.വിയിലെ കാണാക്കിനാവ് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിനിമ-സീരിയൽ താരമായ നടി അർച്ചന സുശീലൻ. ഏഷ്യാനെറ്റിലെ എന്റെ മാനസപുത്രിയിലെ ഗ്ലോറി എന്ന പറഞ്ഞാൽ ഒരുപക്ഷേ ഈ താരത്തിനെ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാകും. ഗ്ലോറി എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ച ആളാണ് അർച്ചന സുശീലൻ.
ഗ്ലോറിയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ അർച്ചനയെ തേടി കൂടുതൽ അവസരങ്ങൾ വന്നുകൊണ്ടേയിരുന്നു. സിനിമയിൽ നിന്ന് വരെ അർച്ചനയ്ക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. റൈൻ റൈൻ കം എഗൈൻ എന്ന ചിത്രത്തിലാണ് അർച്ചന ആദ്യമായി അഭിനയിച്ചത്. ലങ്ക, സുൽത്താൻ, മല്ലു സിംഗ്, കാര്യസ്ഥൻ, വില്ലാളിവീരൻ, തിങ്കൾ മുതൽ വെള്ളിവരെ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അർച്ചന അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ അർച്ചന ഈ കഴിഞ്ഞ വർഷം ഡിസംബറിൽ വീണ്ടും വിവാഹിതയായിരുന്നു. അമേരിക്കയിൽ ജോലി ചെയ്യുന്ന പ്രവീൺ നായരുമായിട്ടാണ് അർച്ചന വിവാഹിതയായത്. അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അർച്ചന ഇപ്പോൾ അമേരിക്കയിൽ ഭർത്താവിന് ഒപ്പമാണ് താമസിക്കുന്നത്. വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അമേരിക്കയിലുള്ള അർച്ചന ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അവിടെ വച്ച് മലയാളത്തിലെ പ്രശസ്തനായ പിന്നണി ഗായകനായ എം.ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയെ കണ്ടതിന്റെ സന്തോഷമാണ് അർച്ചന പങ്കുവച്ചത്. “ലേഖ ചേച്ചിയെപ്പോലെ പോസിറ്റീവും ചടുലതയും സുന്ദരിയും ഏറെ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ട്..”, അർച്ചന പോസ്റ്റിനോടൊപ്പം കുറിച്ചു.