ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘എന്റെ മാനസപുത്രി’ എന്ന സൂപ്പർഹിറ്റ് സീരിയലിലെ വില്ലത്തിയുടെ റോളിൽ അഭിനയിച്ച് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി അർച്ചന സുശീലൻ. എന്റെ മാനസപുത്രിയിലെ ഗ്ലോറി എന്ന പറഞ്ഞാൽ കുടുംബപ്രേക്ഷകർക്ക് പെട്ടന്ന് മനസ്സിലാവുന്ന ഒരാളാണ് അർച്ചന. കാണാക്കിനാവ് എന്ന സീരിയലിലാണ് അർച്ചന ആദ്യമായി അഭിനയിക്കുന്നത്.
അർച്ചന ഒരു ഹാഫ് നേപ്പാളിയാണ്. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്. തമിഴ് ടെലിവിഷൻ പ്രേക്ഷകർക്കും അർച്ചന സുപരിചിതയാണ്. മാനസപുത്രിയുടെ തമിഴ് റീമേക്കായ ‘മഹാറാണി’ എന്ന സീരിയലിൽ അർച്ചന അഭിനയിച്ചിരുന്നു. നിരവധി സീരിയലുകളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. സ്നേഹതീരം, അമ്മക്കിളി, കറുത്തമുത്ത്, പൊന്നമ്പിളി, സീത കല്യാണം തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ അർച്ചന അഭിനയിച്ചിരുന്നു.
പാടാത്ത പൈങ്കിളിയിലാണ് അവസാനമായി അർച്ചന അഭിനയിച്ചത്. നിരവധി സിനിമകളിലും ചെറിയ വേഷങ്ങളിൽ അർച്ചന അഭിനയിച്ചിട്ടുണ്ട്. ലങ്ക, സുൽത്താൻ, കാര്യസ്ഥൻ, മല്ലു സിംഗ്, തിങ്കൾ മുതൽ വെള്ളി വരെ എന്നീ സിനിമകളിലാണ് അർച്ചന അഭിനയിച്ചത്. ബിഗ് ബോസ് സീസൺ വണിൽ മത്സരാർത്ഥിയായിരുന്നു അർച്ചന. കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു അർച്ചന വിവാഹിതയായത്.
വിവാഹ ശേഷം അർച്ചനയെ അഭിനയ രംഗത്ത് കണ്ടിട്ടില്ല. അർച്ചന എവിടെയെന്ന് പലരും ചോദിക്കാറുണ്ട്. വിവാഹിതയായ ശേഷം അമേരിക്കയിലാണ് അർച്ചന താമസിക്കുന്നത്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും താരം പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അവിടെ നിന്നുള്ള ഒരു റീൽസ് വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അർച്ചന.