സീ കേരളത്തിലെ റിയാലിറ്റി ഷോകളിൽ ഏറെ റേറ്റിംഗ് ഉണ്ടായിരുന്ന ഒരു പ്രോഗ്രാമായിരുന്നു സരിഗമപ. മത്സരാർത്ഥികളുടെ വാശിയുള്ള മത്സരത്തോടൊപ്പം തന്നെ തമാശയും ജഡ്ജസിന്റെ സ്‌നേഹപൂർവമായ ഇടപ്പെടലും എല്ലാം പ്രേക്ഷകർ ഏറെ ഇഷ്ടമായിരുന്നു. ഷോയുടെ നെടുംതൂണായി നിന്നിരുന്നത് അവതാരകനായി ചെയ്ത ജീവ ജോസഫ് തന്നെയായിരുന്നു. ജീവയുടെ അവതരണ ശൈലി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു.
അതുകൊണ്ട് കൂടിയാണ് പുതിയ ഒരു ചാനൽ ആയിരുന്നിട്ട് കൂടിയും സീ കേരളത്തിൽ ആരംഭിച്ച സരിഗമപ ധാരാളം പ്രേക്ഷകരുണ്ടായിരുന്നത്. ഷോയിലെ മത്സരാർത്ഥികളെയും ജഡ്ജസിനെയും ഒരുപോലെ കൈയിലെടുക്കാനുള്ള ജീവയുടെ കഴിവ് ഏറെ പ്രശംസീയം ആയിരുന്നു. അത് കഴിഞ്ഞ് ജീവ അതെ ചാനലിൽ മിസ്റ്റർ ആൻഡ് മിസിസ് എന്ന പ്രോഗ്രാമിൽ അവതാരകനായി എത്തുകയും അതും ഹിറ്റായി മാറുകയും ചെയ്തു.
മിസ്റ്റർ ആൻഡ് മിസിസിൽ ഒറ്റയ്ക്ക് ആയിരുന്നില്ല ജീവ, ഭാര്യ അപർണ തോമസും ആ ഷോയിൽ അവതാരകയായി ഒപ്പമുണ്ടായിരുന്നു. ജീവയും അപർണയും തമ്മിലുള്ള കപ്പിൾ അവതരണം ഏറ്റെടുത്ത പ്രേക്ഷകർ ഇവരുടെ ആരാധകരായി മാറിയിരുന്നു. പിന്നീട് ജീവയെ പോലെ തന്നെ അപർണയും അവതരണ മേഖലയിൽ തന്നെ സജീവമായി തുടരുകയും ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു.
ഇരുവരും ഒരുമിച്ച് പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സുഹൃത്തുകൾക്ക് ഒപ്പം ജീവയും അപർണയും തങ്ങളുടെ ഓണാഘോഷം തകർക്കുവാൻ വേണ്ടി ഇൻഡോനേഷ്യയിലെ ബാലിയിൽ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും സ്റ്റോറിയായും അല്ലാതെയും ഇരുവരും പങ്കുവച്ചിട്ടുമുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ഇവരും തായ്‌ലൻഡിൽ പോയിരുന്നത്.