ടിക് ടോക് എന്ന വീഡിയോ പ്ലാറ്റഫോമിലൂടെ വൈറലാവുകയും പിന്നീട് സിനിമയിലേക്ക് അവസരം ലഭിക്കുകയും ചെയ്ത ഒരാളാണ് നടി അപർണ ദാസ്. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശൻ എന്ന സിനിമയിലാണ് അപർണ ദാസ് ആദ്യമായി അഭിനയിക്കുന്നത്. അതിൽ നായികയായിട്ട് അല്ലെങ്കിൽ കൂടിയും ശ്രദ്ധനേടുകയും തൊട്ടടുത്ത ചിത്രത്തിൽ നായികയായി അഭിനയിക്കാൻ ക്ഷണം ലഭിക്കുകയും ചെയ്തു.
വിനീത് ശ്രീനിവാസന്റെ നായികയായിട്ടാണ് ആദ്യമായി അപർണ ദാസ് അഭിനയിച്ചത്. മനോഹരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലാണ് അപർണ നായികയായി അഭിനയിച്ചത്. ശ്രീജ എന്ന കഥാപാത്രത്തെയാണ് അപർണ അതിൽ അവതരിപ്പിച്ചത്. വളരെ ഭംഗിയായിട്ടാണ് അപർണ അത് ചെയ്തത്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയും താരത്തിന് ലഭിച്ചിട്ടുണ്ടയിരുന്നു. പിന്നീട് മറ്റു നടിമാരെ പോലെ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായി.
വിജയ് നായകനായ ബീസ്റ്റിൽ വളരെ പ്രധാനപ്പെട്ട റോളിൽ ഇപ്പോൾ അപർണ അഭിനയിച്ചിരിക്കുകയാണ്. നായികയല്ലെങ്കിലും ഏറെ പ്രാധാന്യം നിറഞ്ഞ റോളിലാണ് അപർണ തിളങ്ങിയത്. സിനിമ വലിയ അഭിപ്രായം നേടിയില്ലെങ്കിലും അപർണയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ടിക് ടോക് താരത്തിൽ നിന്ന് വിജയ് ചിത്രത്തിൽ അഭിനയിച്ച താരമായി അപർണ 3-4 വർഷം കൊണ്ട് മാറി.
ഷീ ഇന്ത്യ എന്ന തമിഴ് മാഗസിൻ വേണ്ടി അപർണ ചെയ്ത ഒരു കിടിലം ഷൂട്ടാണ് ഇപ്പോൾ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത്. ‘പ്രിയൻ ഓട്ടത്തിലാണ്..’ എന്ന സിനിമയാണ് ഇനി താരത്തിന്റെ പുറത്തിറങ്ങാനുള്ളത്. സ്റ്റേജ് ക്രാഫ്റ്റ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിരാമിയാണ് മേക്കപ്പ് അപർണയ്ക്ക് ചെയ്തിരിക്കുന്നത്. ക്യൂട്ടെന്നാണ് പലരും കമന്റുകൾ ഇട്ടിരിക്കുന്നത്.